ബിന്ദു അമ്മിണിയുടെ ഹർജിയിൽ അടുത്ത ആഴ്ച വാദം
ബിന്ദു അമ്മിണിയുടെ ഹർജിയിൽ  അടുത്ത ആഴ്ച വാദം
Thursday, December 5, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കേ​ര​ള സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ന്ദു അ​മ്മി​ണി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​ടു​ത്ത ആ​ഴ്ച വാ​ദം കേ​ൾ​ക്കാ​മെ​ന്നു സു​പ്രീം​കോ​ട​തി. ഹ​ർ​ജി​യി​ൽ ഉ​ട​ൻ കേ​ൾ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ൻ കോ​ളി​ൻ ഗോ​ണ്‍സാ​ൽ​വ​സ് ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ഹ്ന ഫാ​ത്തി​മ​യും സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.