ജിഎസ്ടി: സംസ്ഥാനങ്ങൾ നിവേദനം നല്കി
ജിഎസ്ടി: സംസ്ഥാനങ്ങൾ നിവേദനം നല്കി
Thursday, December 5, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക മാ​സ​ങ്ങ​ളാ​യി ന​ല്കാ​ത്ത​തി​നെ​തി​രേ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​രും പ്ര​തി​നി​ധി​ക​ളും കേ​ന്ദ്ര ധ​ന​മ​ന്ത്രി​യെ ക​ണ്ടു നി​വേ​ദ​നം ന​ട​ത്തി. വേ​ഗം ന​ല്കു​മെ​ന്ന​ല്ലാ​തെ എ​ന്നേ​ക്കു ന​ല്കു​മെ​ന്നു മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞി​ല്ല. ഒ​ക്‌​ടോ​ബ​ർ 10-നു ​കി​ട്ടേ​ണ്ടി​യി​രു​ന്ന തു​ക ഇ​തു​വ​രെ കി​ട്ടാ​ത്ത​തി​നാ​ൽ കേ​ര​ള​മ​ട​ക്കം പ​ല സം​സ്ഥാ​ന​ങ്ങ​ളും വ​ലി​യ ഞെ​രു​ക്ക​ത്തി​ലാ​ണ്.


നി​കു​തി പി​രി​വി​ൽ കു​റ​വ് വ​രു​ന്ന​തു പ​രി​ഹ​രി​ക്കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം ര​ണ്ടു മാ​സം കൂ​ടു​ന്പോ​ഴാ​ണു ന​ല്കേ​ണ്ട​ത്. ജി​എ​സ്ടി​ക്കൊ​പ്പം ജി​എ​സ്ടി​യി​ലെ സെ​സ് പി​രി​വും കു​റ​ഞ്ഞു. സെ​സി​ൽ​നി​ന്നാ​ണു ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്കി​യി​രു​ന്ന​തെ​ന്നാ​ണു കേ​ന്ദ്രം പ​റ​യു​ന്ന​ത്. വാ​ഹ​ന​വി​ല്പ​ന കു​റ​ഞ്ഞ​താ​ണു സെ​സ് പി​രി​വ് കു​റ​യാ​ൻ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.