ഉള്ളിയിൽ പൊള്ളി മന്ത്രിമാർ
ഉള്ളിയിൽ പൊള്ളി മന്ത്രിമാർ
Friday, December 6, 2019 12:37 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ള്ളി വി​ല​ക്ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ന​ട​ത്തിയ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ വ്യാ​പ​ക പ​രി​ഹാ​സ​വും വി​മ​ർ​ശ​ന​വും.

രാ​ജ്യ​ത്ത് ഉ​ള്ളി വി​ല വ​ർ​ധി​ക്കു​ന്ന​തു ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച വി​വി​ധ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്ക​വേ​യാ​ണ് ധ​ന​മ​ന്ത്രി​യു​ടെ അ​സാ​ധാ​ര​ണ മ​റു​പ​ടി​യു​ണ്ടാ​യ​ത്. ഉ​ള്ളി​യു​ടെ വി​ല വ​ർ​ധ​ന ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ബാ​ധി​ക്കി​ല്ല. ഞാ​ൻ അ​ധി​കം ഉ​ള്ളി​യോ വെ​ളു​ത്തു​ള്ളി​യോ ക​ഴി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ട് ഒ​രു പ്ര​ശ്ന​വു​മി​ല്ല. ഉ​ള്ളി അ​ധി​കം ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് താൻ വ​രു​ന്ന​തെ​ന്നു​മാ​ണ് മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

ഉ​ള്ളി ക​ഴി​ക്കാ​റി​ല്ല എ​ന്നു പ​റ​ഞ്ഞ​തി​ലൂ​ടെ നി​ർ​മ​ല സീ​താ​രാ​മ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്താ​ണ്. മ​ന്ത്രി പി​ന്നെ വെ​ണ്ണ​പ്പ​ഴ​മാ​ണോ (അ​വ​ക്കാ​ഡോ) ക​ഴി​ക്കു​ന്ന​തെ​ന്നാ​ണു ചി​ദം​ബ​രം ചോ​ദി​ച്ച​ത്. വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ബാ​സ്ക​റ്റു​ക​ളി​ൽ ഉ​ള്ളി​യു​മാ​യാ​ണ് എം​പി​മാ​ർ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​ത്. ജ​യി​ൽ മോ​ചി​ത​നാ​യ പി. ​ചി​ദം​ബ​ര​വും ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


നി​ർ​മ​ല സീ​താ​രാ​മ​നെ​തി​രേ വി​മ​ർ​ശ​നം ക​ടു​ക്കു​ന്ന​തി​നി​ടെ സ​മാ​ന വാ​ദ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി അ​ശ്വ​നി കു​മാ​ർ ചൗ​ബേ​യും രം​ഗ​ത്തെ​ത്തി. ശു​ദ്ധ വെ​ജി​റ്റേ​റി​യ​നാ​യ താ​ൻ ഇ​തു​വ​രെ ഉ​ള്ളി ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും പി​ന്നെ എ​ങ്ങ​നെ ഉ​ള്ളി​വി​ല​യെ​ക്കു​റി​ച്ച് അ​റി​യു​മെ​ന്നു​മാ​ണ് അ​ശ്വ​നി ചൗ​ബേ ചോ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.