നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി
Friday, December 6, 2019 11:28 PM IST
ന്യൂ​ഡ​ല്‍ഹി: ബ​ലാ​ത്‌​സം​ഗ​ക്കേ​സി​ല​ട​ക്കം നി​ര​വ​ധി കേ​സ്‌​ക​ളി​ല്‍ പ്ര​തി​യാ​യ വി​വാ​ദ ആ​ള്‍ ദൈ​വം നി​ത്യാ​ന​ന്ദ​യു​ടെ പാ​സ്‌​പോ​ര്‍ട്ട് ഇ​ന്ത്യ റ​ദ്ദാ​ക്കി. നി​ത്യാ​ന​ന്ദ ഇ​ക്വ​ഡോ​റി​ല്‍ നി​ന്നു വാ​ങ്ങി​യ ദീ​പി​ല്‍ കൈ​ലാ​സ എ​ന്ന ഹി​ന്ദു രാ​ജ്യം സ്ഥാ​പി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ത്യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്‌​പോ​ര്‍ട്ട് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ത്യാ​ന​ന്ദ​യ്ക്ക് അ​ഭ​യം ന​ല്‍കാ​ന്‍ സ​ഹാ​യി​ക്കു​ക​യോ ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ല്‍ ഏ​തെ​ങ്കി​ലും ഭൂ​മി വാ​ങ്ങി​ക്കു​വാ​ന്‍ സ​ഹാ​യി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഇ​ക്വ​ഡോ​ര്‍ അ​റി​യി​ച്ചു. അ​ഭ​യം ന​ല്‍ക​ണ​മെ​ന്ന് നി​ത്യാ​ന​ന്ദ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ത​ങ്ങ​ള്‍ ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും പി​ന്നീ​ട് അ​ദ്ദേ​ഹം ഹെ​യ്ത്തി​യി​ലേ​ക്ക് പോ​യ​താ​യും ഇ​ക്വ​ഡോ​ര്‍ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. ഏ​ഷ്യ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കു​ന്ന​തെ​ന്നും ഇ​ക്വ​ഡോ​ര്‍ അ​റി​യി​ച്ചു.


ബ​ലാ​ത്‌​സം​ഗ​ക്കേ​സി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​മെ​ന്ന് ഉ​റ​പ്പാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ത്യാ​ന​ന്ദ പാ​സ്‌​പോ​ര്‍ട്ട് പോ​ലു​മി​ല്ലാ​തെ രാ​ജ്യ​വി​ട്ട​ത്. നി​ത്യാ​ന​ന്ദ​യു​ടെ പാ​സ്‌​പോ​ര്‍ട്ടി​ന്‍റെ കാ​ലാ​വ​ധി 2018 സെ​പ്റ്റം​ബ​റി​ല്‍ ത​ന്നെ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ന്നി​ട്ടും അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​ണ് രാ​ജ്യം​വി​ട്ട​തെ​ന്നോ എ​വി​ടേ​ക്കാ​ണു പോ​യ​തെ​ന്നോ വ്യ​ക്ത​മ​ല്ല. അ​ദ്ദേ​ഹം രാ​ജ്യ​വി​ട്ട​കാ​ര്യം ഗു​ജ​റാ​ത്ത് പോ​ലീ​സ് നേ​ര​ത്തെ സ്ഥി​തീ​ക​രി​ച്ചി​രു​ന്നു. പു​തി​യ പാ​സ്പോ​ർ​ട്ടി​നാ​യു​ള്ള നി​ത്യാ​ന​ന്ദ​യു​ടെ അ​പേ​ക്ഷ​യും നി​ര​സി​ച്ചതായി വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഒ​രു വെ​ബ്സൈ​റ്റ് രൂ​പീ​ക​രി​ച്ച​ത് കൊ​ണ്ട് ഒ​രു രാ​ജ്യം രൂ​പീ​ക​രി​ച്ചു എ​ന്ന​ർ​ഥ​മി​ല്ലെ​ന്നാ​ണ് രാ​ജ്യ​മു​ണ്ടാ​ക്കി​യെ​ന്ന ചോ​ദ്യ​ത്തോ​ട് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ്ര​തി​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.