നിർഭയ കേസിലെ ദയാഹർജി നിരസിക്കണമെന്നു ശിപാർശ
Saturday, December 7, 2019 12:32 AM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​യു​ടെ ദ​യാ​ഹ​ർ​ജി നി​ര​സി​ക്ക​ണ​മെ​ന്ന് രാഷ്‌ട്രപ​തി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശി​പാ​ർ​ശ.

തെ​ലു​ങ്കാ​ന​യി​ൽ മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ പ്ര​തി​യു​ടെ ദ​യാ​ഹ​ർ​ജി പ​രി​ഗ​ണി​ക്ക​രു​തെന്ന് അ​ഭ്യ​ർ​ഥി​ച്ച് രാ​ഷ്‌ട്രപ​തി​ക്കു ക​ത്ത​യ​ച്ചി​രു​ന്നു. കേ​സി​ലെ ഒ​രു പ്ര​തി​യാ​യ വി​ന​യ് ശ​ർ​മ​യാ​ണ് ദ​യാ​ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.

ദ​യാ​ഹ​ർ​ജി പ​രി​ഗ​ണി​ക്ക​രു​തെ​ന്നു ചൂണ്ടിക്കാട്ടി ഡ​ൽ​ഹി സ​ർ​ക്കാ​ർ ന​ൽ​കി​യ ശി​പാ​ർ​ശ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റി​യി​രു​ന്നു. ഇ​താ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശി​പാ​ർ​ശ​യും ചേ​ർ​ത്താ​ണ് ഇ​ന്ന​ലെ രാഷ്‌ട്ര​പ​തി​ക്കു കൈ​മാ​റി​യ​ത്.


പ്ര​തി​ക​ളു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്നതു നീ​ണ്ടുപോ​കു​ന്ന​ത് ഒ​ഴി​വാ​ക്കി ത​ങ്ങ​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ രാഷ്‌ട്രപ​തി​ക്കു ക​ത്തെ​ഴു​തി​യ​ത്.
സം​ഭ​വം ന​ട​ന്നി​ട്ട് ഇ​പ്പോ​ൾ ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ത​ങ്ങ​ളു​ടെ വേ​ദ​ന​യും ദു​ഃഖ​വും നീ​തി​ക്കുവേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പും കാ​ല​ങ്ങ​ളോ​ളം നീ​ണ്ടു പോ​കു​ക​യാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ന​ൽ​കി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.