മകളുടെ ദേഹത്തു മണ്ണെണ്ണയൊഴിച്ച് അമ്മയുടെ പ്രതിഷേധം
Sunday, December 8, 2019 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ മാ​നഭം​ഗ​ക്കേ​സി​ലെ പെ​ണ്‍കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ മ​ക​ളു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച അ​മ്മ പോ​ലീ​സ് പി​ടി​യി​ൽ. ഉ​ന്നാ​വോ പെ​ണ്‍കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം. ആ​റു വ​യ​സു​കാ​രി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി.

കു​ട്ടി​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ക്കാ​നാ​യി​രു​ന്നു ശ്ര​മി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ട്ട പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷി​ച്ചു. അ​മ്മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് പെ​ണ്‍കു​ട്ടി​ക​ൾ നി​ര​ന്ത​രം ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, എ​ങ്ങ​നെ താ​നെ​ന്‍റെ കു​ട്ടി​യെ വ​ള​ർ​ത്തും എ​ന്നു ചോ​ദി​ച്ചാ​യി​രു​ന്നു അ​മ്മ കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​ത്. വ​ർ​ധി​ക്കു​ന്ന സ്ത്രീ​പീ​ഡ​ന​ങ്ങ​ളി​ലും, ഉ​ന്നാ​വോ പെ​ണ്‍കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ പോ​ലീ​സി​ന്‍റെ നി​ഷ്ക്രി​യ​ത്വ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.