ശബരിമല യുവതീപ്രവേശനത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി
ശബരിമല യുവതീപ്രവേശനത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി
Monday, December 9, 2019 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ര​യ സ​മാ​ജം സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ചു. 2018 സെ​പ്റ്റം​ബ​ർ 23ലെ ​ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ഹ്ന ഫാ​ത്തി​മ, ബി​ന്ദു അ​മ്മി​ണി എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​ക്കെ​തി​രേ ത​ട​സഹ​ർ​ജി​യാ​യാ​ണ് അ​ര​യ സ​മാ​ജം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​വ​ർ യ​ഥാ​ർ​ഥ ഭ​ക്ത​ര​ല്ലെ​ന്നും അ​ര​യ​സ​മാ​ജം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്വാ​ർ​ഥതാ​ത്പ​ര്യ​ങ്ങ​ൾ ഉ​ള്ള രാ​ഷ്‌​ട്രീ​യ ആ​ക്ടി​വി​സ്റ്റു​ക​ളാ​ണ് പ്ര​വേ​ശ​നം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്തി​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ബ​ലം പ്ര​യോ​ഗി​ച്ച് യു​വ​തി​ക​ളെ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചാ​ൽ അ​ത് ശ​ബ​രി​മ​ല​യി​ലും സം​സ്ഥാ​ന​ത്തും നി​ല​നി​ൽ​ക്കു​ന്ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ഇ​ട​യാ​കു​മെ​ന്നും അ​ര​യ സ​മാ​ജം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​ക്കെ​തി​രേ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​യി​ലെ വി​ഷ​യ​ങ്ങ​ൾ ഏ​ഴം​ഗ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടി​ട്ടു​ണ്ട്. അ​തി​ന്‍റെ വി​ധി വ​ന്ന​തി​നു ശേ​ഷ​മേ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളൂ.

അ​തി​നു മു​ന്നോ​ടി​യാ​യി കോ​ട​തി യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്നും അ​ര​യ സ​മാ​ജം അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.