സ്ത്രീസുരക്ഷ പോലീസ് ഉറപ്പാക്കണം: പ്രധാനമന്ത്രി
സ്ത്രീസുരക്ഷ പോലീസ് ഉറപ്പാക്കണം: പ്രധാനമന്ത്രി
Monday, December 9, 2019 12:15 AM IST
പൂ​​​ന: സ്ത്രീ​​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന പോ​​ലീ​​സ് സം​​വി​​ധാ​​നം രാ​​ജ്യ​​ത്തു വേ​​ണ​​മെ​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പൂ​​​ന​​​യി​​​ൽ ന​​​ട​​​ന്ന ഡി​​ജി​​പി​​മാ​​രു​​ടെ​​യും ഐ​​ജി​​മാ​​രു​​ടെ​​യും കോ​​ൺ​​ഫ​​റ​​ൻ​​സി​​ന്‍റെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി.​

ഉ​​​ന്നാ​​​വോ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മോ​​​ദി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. വ​​​നി​​​ത​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​യും വി​​ശ്വാ​​സം ആ​​ർ​​ജി​​ക്കാ​​ൻ പോ​​ലീ​​സി​​നു ക​​ഴി​​യ​​മെന്ന് അദ്ദേഹം പറഞ്ഞു.​ അ​​തേ​​സ​​മ​​യം, ഉ​​ന്നാ​​വോ, ഹൈ​​ദ​​രാ​​ബാ​​ദ് സം​​ഭ​​വ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് മോ​​ദി പ​​രാ​​മ​​ർ​​ശി​​ച്ചില്ല. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മിത് ഷാ, ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ കോ​​ൺ​​ഫ​​റ​​ൻ​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.