നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് 6000 രൂപയിൽ നിന്ന് 12000 രൂപ ആക്കി
നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് 6000 രൂപയിൽ നിന്ന് 12000 രൂപ ആക്കി
Tuesday, December 10, 2019 12:00 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യു​ള്ള നാ​ഷ​ണ​ൽ മെ​റി​റ്റ്-​കം-​മീ​ൻ​സ് സ്കോ​ള​ർ​ഷി​പ്പ് തു​ക 6000 രൂ​പ​യി​ൽ നി​ന്ന് 12000 രൂ​പ (പ്ര​തി വ​ർ​ഷം) ആ​യി ഉ​യ​ർ​ത്തി​യ​താ​യി കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ക്രി​യാ​ൽ നി​ഷാ​ങ്ക് ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

എ​ട്ടാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​നു​ശേ​ഷം ഇ​ട​യ്ക്കു​വ​ച്ചു പ​ഠ​നം നി​റു​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. രാ​ജ്യ​ത്താ​കെ പു​തു​താ​യി ഒ​രോ വ​ർ​ഷ​വും ഒ​രു ല​ക്ഷം പേ​രെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. 2014 മു​ത​ൽ 2019 വ​രെ​യു​ള്ള അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ നി​ന്നും യ​ഥാ​ക്ര​മം 13891, 14741, 14044, 21430, 16560 പേ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.