ജെഎൻയു വിദ്യാർഥികൾക്കു നേരേ വീണ്ടും പോലീസ് അതിക്രമം
ജെഎൻയു വിദ്യാർഥികൾക്കു നേരേ വീണ്ടും പോലീസ് അതിക്രമം
Tuesday, December 10, 2019 12:30 AM IST
ന്യൂ​ഡ​ൽ​ഹി: ഫീ​സ് വ​ർ​ധ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രേ വീ​ണ്ടും പോ​ലീ​സ് അ​തി​ക്ര​മം. വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ രാ​ഷ്‌​ട്ര​പ​തിഭ​വ​ൻ മാ​ർ​ച്ചി​ന് നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ക​യും നി​ര​വ​ധി​പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു. പെ​ണ്‍കു​ട്ടി​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​തി​ക്രൂ​ര​മാ​യാ​ണ് നേ​രി​ട്ട​ത്.

ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ഒ​രു മാ​സ​മാ​യി ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​ന്ന​ലെ രാ​ഷ്‌ട്രപ​തിഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


അ​തോ​ടെ മെ​ട്രോ​ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ട്ടും കാ​ന്പ​സി​ന് പു​റ​ത്തേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചും പോ​ലീ​സ് ത​ട​സമുണ്ടാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്നു മു​ന്നേ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സ് ലാ​ത്തി വീ​ശി​യ​ത്.

നി​ല​ത്ത് വീ​ണ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ച​വി​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.