യോഗി സർക്കാർ കർഷകരെ മറന്നു: പ്രിയങ്ക ഗാന്ധി
Thursday, December 12, 2019 1:38 AM IST
ലക്നോ: കരിന്പു കർഷകരുടെ ദുരിതങ്ങൾക്കു നേരേ ഉത്തർപ്രദേശിലെ യോഗി സർക്കാർ കണ്ണടയ്ക്കുകയാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വളങ്ങൾക്കു വില കൂടി, വിദ്യുച്ഛക്തി ബിൽ വർധിച്ചു, തൊഴിലാളികളുടെ കൂലി വർധിച്ചു എന്നിട്ടും കരിന്പു കർഷകർക്കു വാഗ്ദാനം ചെയ്ത താങ്ങുവില വർധിച്ചിട്ടില്ല. കർഷകരുടെ ഉത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തെഴുതി.