പ്രതിക്കെതിരേ മൊഴി നൽകിയാൽ ഉന്നാവോയെന്ന് ഭീഷണി
പ്രതിക്കെതിരേ മൊഴി നൽകിയാൽ ഉന്നാവോയെന്ന് ഭീഷണി
Friday, December 13, 2019 12:37 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​രു വ​ർ​ഷം മു​ൻ​പ് ഡ​ൽ​ഹി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി കോ​ട​തി​യി​ൽ പ്ര​തി​ക്കെ​തി​രാ​യി മൊ​ഴി ന​ൽ​കി​യാ​ൽ ഉ​ന്നാ​വോ പെ​ണ്‍കു​ട്ടി​യു​ടെ വി​ധി​യാ​യി​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി. ഡ​ൽ​ഹി​യി​ൽനി​ന്ന് 53 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭാ​ഗ്പ​തി​ലാ​ണ് സം​ഭ​വം. ഒ​രു വ​ർ​ഷം മു​ന്പു ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​ന്നാ​ണ് ഡ​ൽ​ഹി കോ​ട​തി​യി​ൽ യു​വ​തി മൊ​ഴി ന​ൽ​കേ​ണ്ട​ത്. അ​തി​നി​ടെ, ഇ​ന്ന​ലെ കോ​ട​തി​യി​ൽ എ​തി​രാ​യ മൊ​ഴി ന​ൽ​കി​യാ​ൽ ഉ​ന്നാ​വോ​യി​ലെ പെ​ണ്‍കു​ട്ടി​യു​ടെ വി​ധി​യാ​യി​രി​ക്കും നേ​രി​ടേ​ണ്ടി വ​രി​ക​യെ​ന്ന് ഇ​വ​രു​ടെ വീ​ടി​ന് മു​ന്നി​ൽ പോ​സ്റ്റ​ർ പ​തി​ക്കു​ക​യാ​യി​രു​ന്നു.


ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് ഡ​ൽ​ഹി​യി​ലെ മു​ഖ​ർ​ജി ന​ഗ​റി​ൽ ഗ്രാ​മ​ത്തി​ൽ ത​ന്നെ​യു​ള്ള ഒ​രാ​ൾ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി ബു​ധ​നാ​ഴ്ച​യാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. അ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വ​തി​യു​ടെ വീ​ടി​ന് മു​ന്നി​ൽ ഭീ​ഷ​ണി​യു​മാ​യി പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.