വത്തിക്കാനിലെ ക്രിസ്മസ് പരിപാടികൾ ദൂരദർശനിൽ തത്സമയം
വത്തിക്കാനിലെ ക്രിസ്മസ് പരിപാടികൾ  ദൂരദർശനിൽ തത്സമയം
Friday, December 13, 2019 1:00 AM IST
ന്യൂ​ഡ​ൽ​ഹി: ക്രി​സ്മ​സ് രാ​ത്രി​യി​ൽ വ​ത്തി​ക്കാ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ നി​ന്നു​ള്ള ക്രി​സ്മ​സ് കു​ർ​ബാ​ന​യും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സ​ന്ദേ​ശ​വും ഇ​ന്ത്യ​യി​ലെ​ങ്ങും ദൂ​ര​ദ​ർ​ശ​ൻ ത​ൽ​സ​മ​യ സം​പ്രേ​ഷണം ചെ​യ്യും. ഡി​ഡി നാ​ഷ​ണ​ൽ ചാ​ന​ലി​ൽ സം​പ്രേ​ഷണം ചെ​യ്യു​ന്ന ക്രി​സ്മ​സി​ന്‍റെ ര​ണ്ടു പ​രി​പാ​ടി​ക​ളും രാ​ജ്യ​ത്താ​കെ എ​ല്ലാ ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ങ്ങ​ളും ഇം​ഗ്ലീ​ഷി​ലു​ള്ള ക​മ​ന്‍റ​റി​യോ​ടു കൂ​ടി ത​ത്സ​മ​യം സം​പ്രേ​ഷണം ചെ​യ്യ​ണ​മെ​ന്നു ദു​ർ​ദ​ർ​ശ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ചു.

ക്രി​സ്മ​സ് ദി​ന​മാ​യ 25നു ​പു​ല​ർ​ച്ചെ ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 1.55 മു​ത​ൽ നാ​ലു വ​രെ​യാ​ണു വ​ത്തി​ക്കാ​നി​ൽ നി​ന്നു​ള്ള പാ​തി​രാ കു​ർ​ബാ​ന​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷണം. 24നു ​രാ​ത്രി വ​ത്തി​ക്കാ​ൻ സ​മ​യം 8.25 മു​ത​ൽ 11.30 വ​രെ​യാ​ണു മാ​ർ​പാ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ണ്ണി​യേ​ശു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ക​ർ​മ​ങ്ങ​ൾ. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഇ​ന്ത്യ​ൻ സ​മ​യം 4.30 മു​ത​ൽ അ​ഞ്ചു വ​രെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ക്രി​സ്മ​സ് സ​ന്ദേ​ശ​വും ത​ത്സ​മ​യം ദൂ​ര​ദ​ർ​ശ​നി​ൽ കാ​ണാ​നാ​കും. വ​ത്തി​ക്കാ​ൻ സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ അ​ര മ​ണി​ക്കൂ​റാ​ണു മാ​ർ​പാ​പ്പ​യു​ടെ സ​ന്ദേ​ശം.


ദൂ​ര​ദ​ർ​ശ​ന്‍റെ നാ​ഷ​ണ​ൽ, മ​ല​യാ​ളം അ​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മേ ലൈ​വ് വെ​ബ് സ്ട്രീ​മിം​ഗി​ലൂ​ടെ​യും യുട്യൂ​ബി​ലൂ​ടെ​യും ഇ​ന്‍റ​ർ​നെ​റ്റി​ലും സ​ജീ​വ സം​പ്രേ​ഷണം ഉ​ണ്ടാ​കു​മെ​ന്നു പ്ര​സാ​ർ ഭാ​ര​തി അ​റി​യി​ച്ചു. ഡി​ഡി വാ​ർ​ത്താ ചാ​ന​ലു​ക​ളി​ലും സ​ജീ​വ സം​പ്രേ​ഷണ​ത്തി​ന്‍റെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. റോ​മി​ൽ നി​ന്നു​ള്ള ക്രി​സ്മ​സ് പ​രി​പാ​ടി​ക​ളു​ടെ സ​ജീ​വ സം​പ്രേ​ഷണ​ത്തി​നു​ള്ള അ​വ​കാ​ശം ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം വ​ത്തി​ക്കാ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ക്രി​സ്മ​സ് കു​ർ​ബാ​ന​യും മാ​ർ​പാ​പ്പ​യു​ടെ സ​ന്ദേ​ശ​വും ദൂ​ര​ദ​ർ​ശ​നും ആ​കാ​ശ​വാ​ണി​യും സ​ജീ​വ സം​പ്രേ​ഷണം ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഇ​തി​നു കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ന​ൽ​ക​ണ​മെ​ന്നും കു​ർ​ബാ​ന​യും മാ​ർ​പാ​പ്പാ​യു​ടെ സ​ന്ദേ​ശ​വും മു​ഴു​വ​നാ​യി ത​ത്സ​മ​യം സം​പ്രേ​ഷണം ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​താ​യാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.