പങ്കജ മുണ്ടെ പാർട്ടിയെ ഭീഷണിപ്പെടുത്തുന്നു: ബിജെപി എംപി
Saturday, December 14, 2019 12:42 AM IST
പൂ​​​ന: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ പേ​​​രി​​​ൽ പ​​​ങ്ക​​​ജ മു​​​ണ്ടെ ബി​​​ജെ​​​പി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി രാ​​​ജ്യ​​​സ​​​ഭാം​​​ഗം സ​​​ഞ്ജ​​​യ് കാ​​​ക്ക​​​ഡെ പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ളി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ തോ​​​റ്റ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മ​​​റ്റു ചി​​​ല​​​രു​​​ടെ ത​​​ല​​​യി​​​ൽ കെ​​​ട്ടി​​​വ​​​യ്ക്കാ​​​ൻ പ​​​ങ്ക​​​ജ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കാ​​​ക്ക​​​ഡെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പാ​​​ർ​​​ളി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി മ​​​റാ​​​ഠ, മു​​​സ്‌​​​ലിം, ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ക്ലേ​​​ശ​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​ങ്ക​​​ജ​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണം അ​​​താ​​​ണെ​​​ന്നും കാ​​​ക്ക​​​ഡെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ത​​​ന്‍റെ പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണം പാ​​​ർ​​​ട്ടി​​​യി​​​ൽ ചി​​​ല​​​രാ​​​ണെ​​​ന്ന് പ​​​ങ്ക​​​ജ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. പാ​​​​​​ർ​​​​​​ട്ടി വി​​​​​​ടി​​​​​​ല്ലെ​​​​​​ന്നും പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ൽ താ​​​​​​ൻ തു​​​​​​ട​​​​​​ര​​​​​​ണ​​​​​​മോ​​​​​​യെ​​​​​​ന്ന കാ​​​​​​ര്യം ബി​​​​​​ജെ​​​​​​പി നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​നു തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കാ​​​​​​മെ​​​​​​ന്നും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ബീ​​​ഡി​​​ൽ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ പ​​​ങ്ക​​​ജ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​യി​​​രു​​​ന്നു. മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ഏ​​​ക്നാ​​​ഥ് ഖ​​​ഡ്സെ​​​യും പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.