അഞ്ചു ജയ്ഷെ ഭീകരർ ശ്രീനഗറിൽ പിടിയിൽ
അഞ്ചു ജയ്ഷെ ഭീകരർ ശ്രീനഗറിൽ പിടിയിൽ
Friday, January 17, 2020 12:35 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ശ്രീ​​ന​​ഗ​​റി​​ൽ അ​​ഞ്ചു ജ​​യ്ഷെ​​ മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന അ​​റ​​സ്റ്റ് ചെ​​യ്തു. ശ്രീ​​ന​​ഗ​​റി​​ൽ ഈ​​യി​​ടെ ന​​ട​​ന്ന ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ഇ​​വ​​ർ പ​​ങ്കാ​​ളി​​ക​​ളാ​​യി​​രു​​ന്നു. ര​​ണ്ടു ഘ​​ട്ട​​മാ​​യി​​ട്ടാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്. വ​​ൻ​​തോ​​തി​​ൽ ആ​​യു​​ധ​​ങ്ങ​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും ഇ​​വ​​രി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തു. ഇവർ റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

ജ​​നു​​വ​​രി എ​​ട്ടി​​ന് ഹ​​സ്ര​​ത്ബാ​​ലി​​നു സ​​മീ​​പം ഹ​​ബാ​​ക് ക്രോ​​സിം​​ഗി​​ൽ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി​​രു​​ന്നു. സംഭവത്തിൽ ഏ​​താ​​നും നാ​​ട്ടു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ഇതുമായി ബ​​ന്ധ​​പ്പെ​​ട്ട്, ഡ്രൈ​​വ​​റാ​​യി ജോ​​ലി ചെ​​യ്യു​​ന്ന അ​​ജാ​​സ് അ​​ഹ​​മ്മ​​ദ് ഷേ​​ക്ക്, വ്യാ​​പാ​​രി ഉ​​മ​​ർ ഹ​​മീ​​ദ് ഷേ​​ക്ക് എ​​ന്നി​​വ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​വ​​രെ ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ൾ 2019 ന​​വം​​ബ​​ർ 26ന് ​​കാ​​ഷ്മീ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കാ​​ര്യം വ്യ​​ക്ത​​മാ​​യി. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് കൂ​​ടു​​ത​​ൽ റെ​​യ്ഡു​​ക​​ൾ ന​​ട​​ത്തി ഇം​​തി​​യാ​​സ് അ​​ഹ​​മ്മ​​ദ് ചി​​ക്‌​​ല, സാ​​ഹി​​ൾ ഫാ​​റൂ​​ഖ്, ന​​സീ​​ർ മി​​ർ എ​​ന്നി​​വ​​രെ​​യും അ​​റ​​സ്റ്റ് ചെ​​യ്തു. ഭീ​​ക​​ര​​രെ​​ല്ലാം ഹ​​സ്ര​​ത്ബാ​​ൽ സ്വ​​ദേ​​ശി​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.