കെപിസിസി പുനഃസംഘടന: തീരുമാനമില്ലാതെ മാരത്തൺ ചർച്ചകൾ
കെപിസിസി പുനഃസംഘടന: തീരുമാനമില്ലാതെ മാരത്തൺ ചർച്ചകൾ
Friday, January 17, 2020 12:35 AM IST
ന്യൂഡൽഹി: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും പ്ര​ത്യേ​കി​ച്ചു ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ല്ല.

ചൊ​വ്വാ​ഴ്ച രാ​ത്രി കേ​ര​ള​ത്തി​ലേ​ക്കു പോ​യ ഉ​മ്മ​ൻ ചാ​ണ്ടി ബു​ധ​നാ​ഴ്ച രാ​ത്രിത​ന്നെ ഡ​ൽ​ഹി​യി​ൽ തി​രി​കെ​യെ​ത്തി. നാ​ഗ്പുരി​ലേ​ക്കു പോ​യി​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ രാ​വി​ലെ​യും ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തി.

ഡ​ൽ​ഹി​യി​ൽ ത​ങ്ങി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും​കൂ​ടി ഇ​ന്ന​ലെ രാ​വി​ലെ കൂ​ട്ടാ​യി ച​ർ​ച്ച ന​ട​ത്തി. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യും മൂ​വ​രും പി​ന്നീ​ടു വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. ജം​ബോ സ​മി​തി പാ​ടി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടു​ണ്ടെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കു ത​യാ​റാ​ണെ​ന്നു മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി. എ​ത്ര​യും വേ​ഗം സ​മ​വാ​യം ഉ​ണ്ടാ​ക്കി പി​സി​സി ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ക്കു​ക​യെ​ന്ന​താ​ണു പ്ര​ധാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ല നേ​താ​ക്ക​ൾ​ക്കും വാ​ക്കു ന​ൽ​കി​യ​താ​ണെ​ന്നും ഇ​നി പേ​രു വെ​ട്ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ചൂ​ണ്ടി​ക്കാ​ട്ടി. തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും അ​ടു​ത്തവ​രു​ന്ന​തി​നാ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നി​യ​മ​നം വൈ​കി​ക്കാ​നാ​കി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള നേ​താ​ക്ക​ളും ഹൈ​ക്ക​മാ​ൻ​ഡും ഒ​രേ അ​ഭി​പ്രാ​യ​ത്തി​ലെ​ത്തി.


ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി, മു​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ ക​ഴി​ഞ്ഞ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ സോ​ണി​യഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്നി​ക് എ​ന്നി​വ​രു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​ന്ന് ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി പോ​ലു​ള്ള മാ​ന​ദ​ണ്ഡ​മോ, സ​മ​വാ​യ​മോ രൂ​പ​പ്പെ​ട്ടി​രുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.