പൗരത്വ നിയമ ഭേദഗതി: മുസ്‌ലിം ലീഗ് സുപ്രീംകോടതിയിൽ
പൗരത്വ നിയമ ഭേദഗതി: മുസ്‌ലിം ലീഗ് സുപ്രീംകോടതിയിൽ
Friday, January 17, 2020 12:35 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി വി​ജ്ഞാ​പ​നം ചെ​യ്ത​ത് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ (എ​ൻ​ആ​ർ​സി) രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തും ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റു​മാ​യി (എ​ൻ​പി​ആ​ർ) ബ​ന്ധി​പ്പി​ക്കു​ന്ന​തി​നെ​യും മു​സ്‌​ലിം ലീ​ഗ് ഹ​ർ​ജി​യി​ൽ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. ഹ​ർ​ജി​ക​ളി​ൽ തീ​രു​മാ​ന​മാ​കു​ന്ന​തു വ​രെ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ മു​സ്‌​ലിം ലീ​ഗ് അ​ട​ക്ക​മു​ള്ള​വ​ർ സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ജ​നു​വ​രി പ​ത്തി​നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ഉ​ത്ത​ർപ്ര​ദേ​ശ് സ​ർ​ക്കാ​ർ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തിയിൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തുവ​രെ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള എം​പി​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.


രാ​ജ്യവ്യാ​പ​ക​മാ​യി ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടോ, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റും ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു വ്യ​ക്ത​ത തേ​ട​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പ​ട്ടി​ട്ടു​ണ്ട്. പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തിക്കെതി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീംകോ​ട​തി ജ​നു​വ​രി 22നു ​പ​രി​ഗ​ണി​ക്കും. നി​യ​മ​ത്തി​നെ​തി​രേ കേ​ര​ള സ​ർ​ക്കാ​രും ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.