റഷ്യൻ മിസൈൽ സംവിധാനം 2025-ൽ എത്തും
Saturday, January 18, 2020 12:24 AM IST
ന്യൂ​ഡ​ൽ​ഹി: വ്യോ​മ​പ്ര​തി​രോ​ധ​ത്തി​നു​ള്ള മി​സൈ​ൽ സം​വി​ധാ​ന​മാ​യ എ​സ്-400 ട്ര​യം​ഫ് 2025-ഓ​ടെ ഇ​ന്ത്യ​യി​ലെ​ത്തും. ട്ര​യം​ഫി​ന്‍റെ അ​ഞ്ചു യൂ​ണി​റ്റു​ക​ളാ​ണ് ഇ​ന്ത്യ റ​ഷ്യ​യി​ൽ​നി​ന്നു വാ​ങ്ങു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ എ​തി​ർ​പ്പു മ​റി​ക​ട​ന്നാ​ണ് ഈ ​സം​വി​ധാ​നം ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്. നി​ല​വി​ലു​ള്ള അ​മേ​രി​ക്ക​ൻ നി​യ​മ​മ​നു​സ​രി​ച്ച് ഇ​ന്ത്യ ഇ​വ വാ​ങ്ങി​യാ​ൽ ഇ​ന്ത്യ​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം വ​രും. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക് ഒ​ഴി​വ് അ​നു​വ​ദി​ക്കുമെ​ന്നാ​ണു പ്ര​തീ​ക്ഷ.


550 കോ​ടി ഡോ​ളറാ​ണ് ഈ ​വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​നു​വേ​ണ്ടി​വ​രി​ക. 2018 ഒ​ക്ടോ​ബ​റി​ൽ ഇ​തി​നു​ള്ള ക​രാ​ർ ഒ​പ്പു​വ​ച്ചു. ആ​ദ്യ യൂ​ണി​റ്റ് ട്ര​യം​ഫ് അ​ടു​ത്ത വ​ർ​ഷം ല​ഭി​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.