മൃതസംസ്കാരത്തിന് ഓർഡിനൻസ്: ഇടപെടില്ലെന്നു സുപ്രീംകോടതി
മൃതസംസ്കാരത്തിന് ഓർഡിനൻസ്: ഇടപെടില്ലെന്നു സുപ്രീംകോടതി
Saturday, January 18, 2020 12:24 AM IST
ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ സെ​മി​ത്തേ​രി​ക​ളി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീംകോ​ട​തി. മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ലും ഇ​ട​പെ​ടി​ല്ല.

സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ത്തു​ന്ന വൈ​ദി​ക​ൻ ആ​രെ​ന്ന​തു കോ​ട​തി​യു​ടെ വി​ഷ​യ​മ​ല്ല. ആ​രാ​യാ​ലും മൃ​ത​ദേ​ഹ​ങ്ങ​ളോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്ക​രു​തെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഓ​ർ​ത്ത​ഡോ​ക്സ്- യാ​ക്കോ​ബാ​യ സ​ഭാ കേ​സി​ൽ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം കോ​ട​തി.

സ​ഭാ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 2017ലെ ​ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത വി​ഷ​യ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് മ​റ്റു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. വാ​ദം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളും സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​തും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ കേ​സി​നു പു​റ​ത്തു​ള്ള​താ​ണെ​ന്നു ര​ണ്ടം​ഗ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടു​ത​ൽ നി​ർ​ബ​ന്ധം പി​ടി​ച്ചാ​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ത​ള്ളു​മെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര മു​ന്ന​റി​യി​പ്പ് ന​ൽ​കി.


പ​ള്ളി​ക​ളു​ടെ ഭ​ര​ണ​പ​ര​മാ​യ ത​ർ​ക്ക​ത്തി​ൽ ഇ​തു​വ​രെ അ​ന്പ​ത് ശ​ത​മാ​നം പ്ര​ശ്നം പ​രി​ഹ​രി​ച്ചു. ബാ​ക്കി പ്ര​ശ്ന​ങ്ങ​ൾ ത​ന്‍റെ കാ​ല​ത്തോ ത​നി​ക്കു ശേ​ഷം വ​രു​ന്ന​വ​രോ പ​രി​ഹ​രി​ക്കും. അ​തി​നാ​യി കാ​ത്തി​രി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.