ജാമ്യ വ്യവസ്ഥകളിൽ ഇളവു വേണം: ചന്ദ്രശേഖർ ആസാദ്
Sunday, January 19, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ട​തി നി​ർ​ദേ​ശി​ച്ച ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ൽ ജ​യി​ലി​ലാ​യ ആ​സാ​ദ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി​യ​ത്. ജാ​മ്യം അ​നു​വ​ദി​ച്ച ഡ​ൽ​ഹി കോ​ട​തി ആ​സാ​ദി​നോ​ട് നാ​ലാ​ഴ്ച​ത്തേ​ക്ക് ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ക​ടു​ത്ത വ്യ​വ​സ്ഥ​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും താ​ൻ ഒ​രു ക്രി​മി​ന​ൽ അ​ല്ലെ​ന്നു​മാ​ണ് ഇ​ള​വു തേ​ടി​യു​ള്ള അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്ന​ത്.


ഡ​ൽ​ഹി​യി​ലെ ഓ​ഫീ​സി​ൽ പ്ര​തി​വാ​ര യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മ​ഹ​മ്മൂ​ദ് പ്രാ​ച ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന് ഡ​ൽ​ഹി​യി​ൽ ഓ​ഫീ​സ് ഉ​ണ്ടോ എ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ൽ ഇ​വ​രു​ടെ വി​ലാ​സം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ച്ച് 21ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജ​ഡ്ജി കാ​മി​നി ലാ​വ് ഡ​ൽ​ഹി പോ​ലീ​സിനു നി​ർ​ദേ​ശം ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.