മോശം നിയമങ്ങൾ ജഡ്ജിമാർ റദ്ദാക്കുമെന്ന് ഹമീദ് അൻസാരി
മോശം നിയമങ്ങൾ ജഡ്ജിമാർ റദ്ദാക്കുമെന്ന്  ഹമീദ് അൻസാരി
Monday, January 20, 2020 12:27 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് മോ​ശം നി​യ​മ​ങ്ങ​ൾ നി​ർ​മി​ച്ചാ​ൽ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ ചെ​യ്യേ​ണ്ട ത് ​ജ​ഡ്ജി​മാ​ർ ചെ​യ്യു​മെ​ന്ന് മു​ൻ ഉ​പ​രാഷ്‌ട്രപ​തി ഹ​മീ​ദ് അ​ൻ​സാ​രി. മോ​ശം നി​യ​മ​ങ്ങ​ൾ കോ​ട​തി​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്‍റ് 2020 എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ഒ​രു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ൻ രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹ​മീ​ദ് അ​ൻ​സാ​രി പ്ര​സം​ഗി​ച്ച​തെ​ങ്കി​ലും ഏ​തെ​ങ്കി​ലും നി​യ​മ​ത്തി​ന്‍റെ പേ​രെ​ടു​ത്തു പ​റ​യാ​ൻ ത​യാ​റാ​യി​ല്ല.

ഒ​രു മോ​ശം നി​യ​മമുണ്ടാ​യാ​ൽ അ​ത് ഉ​ട​ൻ അ​ല്ലെ​ങ്കി​ൽ താ​മ​സി​ച്ചാ​ണെ​ങ്കി​ലും ഹൈ​ക്കോ​ട​തി​ക​ളി​ലോ സു​പ്രീം കോ​ട​തി​യി​ലോ അ​വ അ​വ​സാ​നി​ക്കും. പാ​ർ​ല​മെ​ന്‍റ് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ജ​ഡ്ജി​മാ​ർ നി​ർ​വ​ഹി​ക്കും. അ​ങ്ങ​നെ തെ​റ്റ് തി​രു​ത്ത​പ്പെ​ടു​മെ​ന്നും ഹ​മീ​ദ് അ​ൻ​സാ​രി പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും നി​യ​മ​മോ ച​ട്ട​മോ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ച​ർ​ച്ച​യ്ക്ക് ധാ​രാ​ളം സ​മ​യം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, പാ​ർ​ല​മെ​ന്‍റും അ​സം​ബ്ലി​യു​മൊ​ക്കെ ഇ​ന്ന് ഒ​രു ആ​ചാ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. അ​വി​ടെ നി​ങ്ങ​ൾ ക​ണ്ടു​മു​ട്ടു​ന്നു, കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു, കു​റ​ച്ച് ദി​വ​സം ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്നു, പോ​കു​ന്നു. ഇ​താ​ണു ന​ട​ക്കു​ന്ന​തെ​ന്നും അ​ൻ​സാ​രി വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.