മുതിർന്ന കോൺഗ്രസ് നേതാവ് ഷംഷേർ സിംഗ് സുർജേവാല അന്തരിച്ചു
Tuesday, January 21, 2020 12:14 AM IST
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഷംഷേർ സിംഗ് സുർജേവാല(87) അന്തരിച്ചു. ഡൽഹി എയിംസിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല മകനാണ്.
അഞ്ചു തവണ നിയമസഭാംഗമായ ഷംഷേർ സിംഗ് ഒരു തവണ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിൽ മന്ത്രിയായിരുന്ന ഇദ്ദേഹം പിസിസി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.