നിർഭയ കേസിലെ പ്രതി മുകേഷ് സിംഗിന്‍റെ ഹർജി പരിഗണിക്കും
നിർഭയ കേസിലെ പ്രതി  മുകേഷ് സിംഗിന്‍റെ ഹർജി പരിഗണിക്കും
Tuesday, January 28, 2020 12:13 AM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ൽ ദ​യാ​ഹ​ർ​ജി ത​ള്ളി​യ​തി​നെ​തി​രേ പ്ര​തി മു​കേ​ഷ് സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മെ​ന്നു സു​പ്രീംകോ​ട​തി. ഹ​ർ​ജി ന​ൽ​കി​യ​തു ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നു വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​ൻ നി​ശ്ച​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ർ​ജി​ക്ക് അ​ടി​യ​ന്ത​ര പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം കോ​ട​തി ര​ജി​സ്ട്രാ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​നും ചീ​ഫ് ജ​സ്റ്റീ​സ് പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ടു നി​ർ​ദേ​ശി​ച്ചു.


മു​കേ​ഷ് സിം​ഗ് ന​ൽ​കി​യ ദ​യാ​ഹ​ർ​ജി ക​ഴി​ഞ്ഞ മാ​സം 16നാ​ണ് രാഷ്‌ട്രപതി ത​ള്ളി​യ​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ് ദ​യാ​ഹ​ർ​ജി രാഷ്‌ട്രപതി ത​ള്ളി​യ​തെ​ന്നാ​ണ് സു​പ്രീംകോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ മു​കേ​ഷ് സിം​ഗി​ന്‍റെ ആ​രോ​പ​ണം. ഫെ​ബ്രു​വ​രി ഒ​ന്നി​നു വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​തു മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് ഇ​ന്നോ നാ​ളെ​യോ പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.