സെ​​ൽ​​ഫിയെ​​ടു​​ത്തു, ആ​​രാ​​ധ​​ക​​ന്‍റെ ഫോ​​ൺ ത​​ട്ടി​​പ്പ​​റി​​ച്ച് സ​​ൽ​​മാ​​ൻ ഖാ​​ൻ
Wednesday, January 29, 2020 12:18 AM IST
മും​​ബൈ: ആ​​രാ​​ധ​​ക​​ന്‍റെ അ​​തി​​രു​​ക​​ട​​ന്ന സെ​​ല്‍​ഫി ഭ്ര​​മ​​ത്തി​​ൽ ക്ഷോ​​ഭി​​ത​​നാ​​യി ബോ​​ളി​​വു​​ഡ് താ​​രം സ​​ൽ​​മാ​​ൻ ഖാ​​ൻ. തി​​ര​​ക്കി​​ട്ട് ന​​ട​​ത്തു​​നീ​​ങ്ങു​​ന്ന​​തി​​നി​​ടെ ഒ​​രാ​​ൾ സെ​​ൽ​​ഫി​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​താ​​ണ് താ​​ര​​ത്തെ പ്ര​​കോപി​​പ്പി​​ച്ച​​ത്. സം​​ഭ​​വ​​ത്തി​​ന്‍റെ വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​യി​​.

ഗോ​​വ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽനി​​ന്ന് സ​​ൽ​​മാ​​ൻ പു​​റ​​ത്തേ​​ക്കു വ​​രു​​മ്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം. താ​​ര​​ത്തെ​​യും ത​​ന്നെ​യും ഒ​​രേ ഫ്രെ​​യി​​മി​​ല്‍ കി​​ട്ടാ​​ന്‍ പ​​ണി​​പ്പെ​​ട്ട് സെ​​ൽ​​ഫി​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച യു​​വാ​​വി​​ന്‍റെ ഫോ​​ണാ​​ണ് താരം ത​​ട്ടി​​പ്പ​​റി​​ച്ച​​ത്. ഫോ​​ണ്‍ ത​​രാ​​നാ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​രാ​​ധ​​ക​​ന്‍ പി​​ന്നാ​​ലെ ചെ​​ല്ലു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​ത് ഗൗ​​നി​​ക്കാ​​തെ സൽമാൻ മു​​ന്നോ​​ട്ടു ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.