ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ഭാ​ര്യ​യെ​യും മൂ​ന്നു ബ​ന്ധു​ക്ക​ളെ​യും വെ​ടി​വ​ച്ചു കൊ​ന്നു
Monday, February 17, 2020 12:33 AM IST
മോ​​​​​ഗ: പ​​​​​ഞ്ചാ​​​​​ബി​​​​​ലെ മോ​​​​​ഗ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ലെ ഹെ​​​​​ഡ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ ഭാ​​​​​ര്യ​​​​​യെ​​​​​യും മൂ​​​​​ന്നു ബ​​​​​ന്ധു​​​​​ക്ക​​​​​ളെ​​​​​യും സ​​​​​ർ​​​​​വീ​​​​​സ് റൈ​​​​​ഫി​​​​​ളാ​​​​​യ എ​​​​​കെ 47 ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് വെ​​​​​ടി​​​​​വ​​​​​ച്ചു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി. പി​​​​​ന്നീ​​​​​ട് ഇ​​​​​യാ​​​​​ൾ പോ​​​​​ലീ​​​​​സി​​​​​നു മു​​​​​ന്പാ​​​​​കെ കീ​​​​​ഴ​​​​​ട​​​​​ങ്ങി.

കു​​​​​ൽ​​​​​വി​​​​​ന്ദ​​​​​ർ സിം​​​​​ഗാ​​​​​ണു കൂ​​​​​ട്ട​​​​​ക്കൊ​​​​​ല ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​യാ​​​​​ളു​​​​​ടെ ഭാ​​​​​ര്യ ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സം മു​​​​​ന്പ് ധ​​​​​രം​​​​​കോ​​​​​ട്ടി​​​​​ലെ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലേ​​​​​ക്കു പോ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​വി​​​​​ടെ​​​​​വ​​​​​ച്ചു​​​​​ണ്ടാ​​​​​യ വാ​​​​​ക്കു​​​​​ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​നി​​​​​ടെ കു​​​​​ൽ​​​​​വി​​​​​ന്ദ​​​​​ർ ഭാ​​​​​ര്യ രാ​​​​​ജ്‌​​​​​വി​​​​​ന്ദ​​​​​ർ കൗ​​​​​ർ(45), അ​​​​​മ്മാ​​​​​യി​​​​​യ​​​​​മ്മ സ​​​​​ത്‌​​​​​വി​​​​​ന്ദ​​​​​ർ കൗ​​​​​ർ(65), ഭാ​​​​​ര്യാ​​​​​സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ജ​​​​​യ്ക​​​​​ര​​​​​ൺ സിം​​​​​ഗ്(40), ഭാ​​​​​ര്യാ​​​​​സ​​​​​ഹോ​​​​​ദ​​​​​രി ഉ​​​​​പി​​​​​ന്ദ​​​​​ർ​​​​​ജീ​​​​​ത് കൗ​​​​​ർ(32) എ​​​​​ന്നി​​​​​വ​​​​​രെ വെ​​​​​ടി​​​​​വ​​​​​ച്ചു കൊ​​​​​ല്ലു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഭാ​​​​​ര്യ​​​​​സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്‍റെ പ​​​​​ത്തു​​​​​വ​​​​​യ​​​​​സു​​​​​ള്ള മ​​​​​ക​​​​​ൾ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. ഭാ​​​​​ര്യ​​​​​യു​​​​​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ളു​​​​​മാ​​​​​യി കു​​​​​ൽ​​​​​വി​​​​​ന്ദ​​​​​ർ സിം​​​​​ഗി​​​​​നു ഭൂ​​​​​മി സം​​​​​ബ​​​​​ന്ധി​​​​​ച്ച് ത​​​​​ർ​​​​​ക്ക​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.