കൊ​റോ​ണ വൈ​റ​സ​ല്ല, മാം​സാ​ഹാ​രി​ക​ളെ ശി​ക്ഷി​ക്കാ​നു​ള്ള അ​വ​താ​രം
കൊ​റോ​ണ വൈ​റ​സ​ല്ല, മാം​സാ​ഹാ​രി​ക​ളെ ശി​ക്ഷി​ക്കാ​നു​ള്ള അ​വ​താ​രം
Tuesday, February 18, 2020 12:17 AM IST
ന്യൂ​​ഡ​​ൽ​​ഹി: ചൈ​​ന​​യി​​ലും മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലു​​മാ​​യി 1700ലേ​​റെ പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മാ​​യ കൊ​​റോ​​ണ മാം​​സാ​​ഹാ​​രി​​ക​​ളെ ശി​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​താ​​ര​​മാ​​ണെ​​ന്ന് അ​​ഖി​​ല ഭാ​​ര​​തീ​​യ ഹി​​ന്ദു മ​​ഹാ​​സ​​ഭ അ​​ധ്യ​​ക്ഷ​​ൻ സ്വാ​​മി ച​​ക്ര​​പാ​​ണി.

കൊ​​റോ​​ണ എ​​ന്ന​​തു വൈ​​റ​​സ​​ല്ല. സാ​​ധു ജീ​​വി​​ക​​ളെ സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​താ​​ര​​മാ​​ണ്.​മാം​​സാ​​ഹാ​​രം ക​​ഴി​​ക്കു​​ന്ന ചൈ​​ന​​ക്കാ​​രെ പാ​​ഠം പ​​ഠി​​പ്പി​​ക്കാ​​ൻ എ​​ത്തി​​യ​​താ​​ണി​​ത് . വൈ​​റ​​സി​​ൽ​​നി​​ന്നു ര​​ക്ഷ​​നേ​​ടാ​​ൻ ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​ചി​ൻ പിം​ഗ് കൊ​​റോ​​ണ വി​​ഗ്ര​​ഹം പ്ര​​തി​​ഷ്ഠി​​ച്ച് മാ​​പ്പ​​പേ​​ക്ഷി​​ക്ക​​ണം .അ​​ത് അ​​വ​​താ​​ര​​ത്തി​​ന്‍റെ കോ​​പം ത​​ണു​​പ്പി​​ക്കും-​​ച​​ക്ര​​പാ​​ണി പ​​റ​​യു​​ന്നു.


ഇ​​ന്ത്യ​​ക്കാ​​ർ വൈ​​റ​​സി​​നെ ഭ​​യ​​പ്പെ​​ടേ​​ണ്ട​​തി​​ല്ല. ദൈ​​വ​​ത്തെ ആ​​രാ​​ധി​​ക്കു​​ക​​യും പ​​ശു​​ക്ക​​ളെ സം​​ര​​ക്ഷി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് കൊ​​റോ​​ണ​​യ്ക്കെ​​തി​​രേ പ്ര​​തി​​രോ​​ധ​​ശേ​​ഷി​​യു​​ണ്ട്. ച​​ക്ര​​പാ​​ണി പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.