രാജ്യദ്രോഹക്കേസ്: മൂന്ന് കാഷ്മീരി എൻജി. വിദ്യാർഥികളെ വീണ്ടും അറസ്റ്റ് ചെയ്തു
Tuesday, February 18, 2020 1:31 AM IST
ഹൂ​​​ബ്ലി (ക​​​ർ​​​ണാ​​​ട​​​ക): രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം ചു​​​മ​​​ത്തി ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ഹൂ​​​ബ്ലി​​​യി​​​ൽ​​നി​​ന്നു കാ​​​ഷ്മീ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്ന് എ​​​ൻ‌​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വീ​​​ണ്ടും അ​​​റ​​​സ്റ്റ് ചെ​​​യ്തു.

നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​വ​​​രെ ജാ​​​മ്യം ന​​​ൽ​​​കി വി​​​ട്ട​​​യ​​​ച്ച​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണി​​​ത്. പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഒ​​​ന്നാം​​​വാ​​​ർ​​​ഷി​​​ക​​​മാ​​​യ ശ​​​നി​​​യാ​​​ഴ്ച മൂ​​​വ​​​രും ചേ​​​ർ​​​ന്ന് പാ​​​ക് അ​​​നു​​​കൂ​​​ല മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ക​​​യും അ​​​വ സോ​​​ഷ്യ​​​ൽ​​​ മീഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ ഇവരെ റിമാൻഡ് ചെയ്തു.


ശ്രീ​​​രാം സേ​​​ന ഉ​​​ൾ​​​പ്പെ​​​ടെ സം​​​ഘ​​​പ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്ന​​​ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തെത്തു​​​ട​​​ർ​​​ന്നാ​​​ണു വീ​​​ണ്ടും അ​​​റ​​​സ്റ്റ്. വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പോ​​​ലീ​​​സി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.