ഗർഭഛിദ്ര നിയമ ഭേദഗതിയിൽ ആശങ്കയറിയിച്ച് സിസിബിഐ
Tuesday, February 18, 2020 1:31 AM IST
ബം​ഗ​ളൂ​രു: ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​നു​ള്ള സ​മ​യ​പ​രി​ധി 24 ആ​ഴ്ച​യാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള കേ​ന്ദ്ര​ നി​യ​മ​ ഭേ​ദ​ഗ​തി​യി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ മെ​ത്രാ​ൻ​സ​മി​തി​യാ​യ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് കാ​ത്ത​ലി​ക് ബി​ഷ​പ്സ് ഓ​ഫ് ഇ​ന്ത്യ (സി​സി​ബി​ഐ). ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ൺ​സ് നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ന്ന സി​സി​ബി​ഐ മു​പ്പ​ത്തി​ര​ണ്ടാ​മ​ത് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലാ​ണ് വി​ഷ​യം ച​ർ​ച്ച​യാ​യ​ത്.

ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന്‍റെ നി​മി​ഷം മു​ത​ൽ മ​നു​ഷ്യ​ജീ​വി​ത​ത്തെ ബ​ഹു​മാ​നി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്ന് ബോം​ബെ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് ഉ​ദ്ബോ​ധി​പ്പി​ച്ചു.


ഗ​ർ​ഭ​ധാ​ര​ണം മു​ത​ൽ സ്വാ​ഭാ​വി​ക മ​ര​ണം വ​രെ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ പ​വി​ത്ര​ത​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ സ​ഭ അ​ച​ഞ്ച​ല​മാ​ണെ​ന്നും എ​ല്ലാ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ​യും അ​ന്ത​സി​നെ​ക്കു​റി​ച്ചു​ള്ള ക്രി​സ്തു​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ബി​ഷ​പ്പു​മാ​ർ​ക്കു​ണ്ടെ​ന്നും ഡോ. ​ഗ്രേ​ഷ്യ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​​ബി​​സി​​ഐ പ്ലീ​​ന​​റി സ​​മ്മേ​​ള​​ന​ത്തോ​ടു ചേ​ർ​ന്നാ​ണ് സി​സി​ബി​ഐ സ​മ്മേ​ള​ന​വും ന​ട​ന്ന​ത്. ഒ​രു​ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യെ ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.