കർദിനാൾ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്‍റ്
Tuesday, February 18, 2020 1:31 AM IST
ബം​ഗ​ളൂ​രു: അ​ഖി​ലേ​ന്ത്യാ ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സ​മി​തി​യു​ടെ (സി​ബി​സി​ഐ) പ്ര​സി​ഡ​ന്‍റാ​യി ബോം​ബെ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ ഡോ. ​ഓ​സ്വാ​ള്‍ഡ് ഗ്രേ​ഷ്യ​സ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ണ്‍സ് നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സ​സി​ല്‍ ന​ട​ന്നു​വ​രു​ന്ന സി​ബി​സി​ഐ ദ്വൈ​വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സി​ബി​സി​ഐ പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സും ദ്വി​തീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍ജ് ഞ​ര​ള​ക്കാ​ട്ടും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മും​ബൈ​യി​ലെ വാ​സൈ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഫെ​ലി​ക്സ് ആ​ന്ത​ണി മ​ച്ചാ​ഡോ ആ​ണ് പു​തി​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ. ര​ണ്ടു​വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.