"നടപടി പോലീസിന്‍റെ വീഴ്ച മറയ്ക്കാൻ'; മംഗളൂരു വെടിവയ്പ് കേസിൽ കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
Thursday, February 20, 2020 12:16 AM IST
ബം​​ഗ​​ളൂ​​രു: പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ മം​​ഗ​​ളൂ​​രി​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ പോ​​ലീ​​സ് വെ​​ടി​​വ​​യ്പി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ രൂ​​ക്ഷ വി​​മ​​ർ‌​​ശ​​ന​​വു​​മാ​​യ ക​​ർ​​ണാ​​ട​​ക ഹൈ​​ക്കോ​​ട​​തി.

കേ​​സ് അ​​ന്വേ​​ഷ​​ണം ഉ​​ത്ത​​മ​​വി​​ശ്വാ​​സ​​മി​​ല്ലാ​​ത്ത​​തും പ​​ക്ഷ​​പാ​​ത​​പ​​ര​​വു​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ കോ​​ട​​തി, പോ​​ലീ​​സി​​ന്‍റെ വീ​​ഴ്ച മ​​റ​​യ്ക്കാ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​മാ​​ണു പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ന്നു വി​​മ​​ർ​​ശി​​ച്ചു. 2019 ഡി​​​സം​​​ബ​​​ർ 19നാ​​​യി​​​രു​​​ന്നു മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് 31 എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ന​​​ല്കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​രു കേ​​​സ് പോ​​​ലും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.


കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ൾ​​​ക്കും കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഉ​​​ഡു​​​പ്പി, ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള മു​​ഹ​​മ്മ​​ദ് ആ​​ഷി​​ക് എ​​ന്ന​​യാ​​ളും മ​​റ്റ് 20 പേ​​രും സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​ പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ട് ജ​​​സ്റ്റീ​​​സ് ജോ​​​ണ്‍ മൈ​​​ക്കി​​​ൾ കു​​ഞ്ഞ​​​യാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
മം​​ഗ​​ളൂ​​രു വെ​​ടി​​വ​​യ്പി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തി​​നെ​​ക്കു​​റി​​ച്ച് സി​​റ്റിം​​ഗ് ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി ത​​ല​​വ​​നാ​​യി ജു​​ഡീ​​ഷ​​ൽ‌ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് ഇ​​ന്ന​​ലെ നി​​യ​​മ​​സ​​ഭ​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. വെ​​ടി​​വ​​യ്പ് പോ​​ലീ​​സ് മു​​ൻ​​കൂ​​ട്ടി ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​താ​​യി​​രു​​ന്നു​​വെ​​ന്നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് സി​​ദ്ധ​​രാ​​മ​​യ്യ ആ​​രോ​​പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.