ഇന്ത്യൻ കാത്തലിക് പ്രസ് അസോ. അസംബ്ലിയും ദേശീയ കണ്‍വൻഷനും ഡൽഹിയിൽ 29ന്
Sunday, February 23, 2020 12:04 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് പ്ര​സ് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​സി​പി​എ) 56-ാം അ​സം​ബ്ലി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ 25-ാം ദേ​ശീ​യ ക​ണ്‍വ​ൻ​ഷ​നും ഫെ​ബ്രു​വ​രി 29, മാ​ർ​ച്ച് ഒ​ന്ന് തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ഗോ​ണ്‍സാ​ൽ​വ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച​ബി​ഷ​പ് ഡോ. ​ജാം​ബ​സ്തി​സ്ത ദ്വി​ക്വാ​ത്രോ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ധ്യ​പ്ര​വ​ർ​ത്ത​നം ഇ​ന്ന്: ത​ത്വ​ങ്ങ​ളു​ടെ മേ​ൽ പ്രാ​യോ​ഗി​താ​വാ​ദ​ത്തി​ന്‍റെ മേ​ൽ​ക്കോ​യ്മ​യോ എ​ന്ന​താ​ണ് വി​ചി​ന്ത​ന വി​ഷ​യം.

അ​ച്ച​ടി മാ​ധ്യ​മ മേ​ഖ​ല​യി​ൽ ഡ​ൽ​ഹി​യി​ൽ മൂ​ല്യാ​ധി​ഷ്ഠി​ത സേ​വ​നം ന​ട​ത്തി​യ 25 പേ​രെ​യും ആ​ദ​രി​ക്കും. ദീ​പി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റും ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, ഡോ. ​ജോ​ണ്‍ ദ​യാ​ൽ, ജ​സ്വ​ന്ത് കൗ​ർ, ജോ​സ് ക​വി, സ​യ്യി​ദ് ജ​ർ​സു​മാ​ൽ, ആ​ശാ ഖോ​സ, ജോ​മി തോ​മ​സ്, അ​ജ്ജു ഗ്രോ​വ​ർ, ബി​ജ​യ് കു​മാ​ർ മി​ൻ​ജ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.


ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​അ​നി​ൽ കൂ​ട്ടോ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ബ​റ​യ്പ്പൂ​ർ ബി​ഷ​പ്പും സാ​മൂ​ഹ്യ സ​ന്പ​ർ​ക്ക മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​യു​ള്ള സി​ബി​സി​ഐ ക​മ്മീ​ഷ​ന്‍റെ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സാ​ൽ​വ​ദോ​ർ ലോം​ബോ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ്, പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.

മു​ൻ എം​പി​യും പ​ത്രാ​ധി​പ​രു​മാ​യി​രു​ന്ന എ​ച്ച്.​കെ ദു​വ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ എം.​കെ വേ​ണു, ടി.​കെ രാ​ജ​ല​ക്ഷ്മി, രോ​ഹി​ത് വെ​ല്ലിം​ഗ്ട​ണ്‍, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ സെ​ഡ്രി​ക് പ്ര​കാ​ശ്, സി​ഗ്നി​സ് ഇ​ന്ത്യ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഫാ. ​സ്റ്റാ​ൻ​ലി കോ​ഴി​ച്ചി​റ തു​ട​ങ്ങി​യ​വ​ർ വി​ഷ​യ​താ​വ​ത​ര​ണം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.