തലയ്ക്ക് 11 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു
തലയ്ക്ക് 11 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു
Monday, February 24, 2020 2:56 AM IST
ജ​​മു​​യി(​​ബി​​ഹാ​​ർ): ത​​ല​​യ്ക്ക് 11 ല​​ക്ഷം വി​​ല​​യി​​ട്ട മാ​​വോ​​യി​​സ്റ്റ് നേ​​താ​​വ് ബി​​ഹാ​​റി​​ൽ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ മ​​രി​​ച്ചു. സി​​പി​​ഐ സോ​​ണ​​ൽ ക​​മാ​​ൻ​​ഡ​​ർ സി​​ദ്ദു കോ​​ഡ(40) ആ​​ണ് മ​​രി​​ച്ച​​ത്. ജാ​​ർ​​ഖ​​ണ്ഡി​​ൽ​​നി​​ന്നാ​​ണ് ഇ​​യാ​​ളെ ബി​​ഹാ​​റി​​ലെ​​ത്തി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി പ​​തി​​നൊ​​ന്നോ​​ടെ നെ​​ഞ്ചി​​നും വ​​യ​​റി​​നും വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സി​​ദ്ദു​​വി​​നെ ജ​​മു​​യി ഗ​​വ. ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ഏ​​റെ വൈ​​കാ​​തെ മ​​ര​​ണം സം​​ഭ​​വി​​ച്ചു.

ജ​​മു​​യി ജി​​ല്ല​​യി​​ലെ ച​​കാ​​യി സ്വ​​ദേ​​ശി​​യാ​​ണ് സി​​ദ്ദു. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ ജാ​​ർ​​ഖ​​ണ്ഡി​​ലെ ദും​​ക റെ​​യി​​ൽ​​വേ ​​സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്നാ​​ണ് ഇ​​യാ​​ളെ എ​​സ്ടി​​എ​​ഫ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. എ​​കെ 47 ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു റൈ​​ഫി​​ളു​​ക​​ൾ ഇ​​യാ​​ളു​​ടെ പ​​ക്ക​​ൽ​​നി​​ന്നു പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. കൊ​​ല​​പാ​​ത​​കം ഉ​​ൾ​​പ്പെ​​ടെ എ​​ഴു​​പ​​തോ​​ളം കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണു സി​​ദ്ദു​​വെ​​ന്ന് ഡി​​ഐ​​ജി മ​​നു മ​​ഹാ​​രാ​​ജ് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ഡിഐജി വെ​​ളു​​പ്പെ​​ടു​​ത്തി​​യി​​ല്ല. ബി​​ഹാ​​റി​​ൽ ഒ​​രു ല​​ക്ഷം രൂ​​പ​​യും ജാ​​ർ​​ഖ​​ണ്ഡി​​ൽ 10 ല​​ക്ഷം രൂ​​പ​​യും സി​​ദ്ദു കോ​​ഡ​​യു​​ടെ ത​​ല​​യ്ക്കു വി​​ല​​യി​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.