അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിൽ
അധോലോക കുറ്റവാളി  രവി പൂജാരി അറസ്റ്റിൽ
Monday, February 24, 2020 2:57 AM IST
ബം​​​ഗ​​​ളൂ​​​രു: അ​​​ധോ​​​ലോ​​​ക കു​​​റ്റ​​​വാ​​​ളി ര​​​വി പൂ​​​ജാ​​​രി ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​യാ​​​ളെ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ച്ചു. റോ, ​​​ക​​​ർ​​​ണാ​​​ട​​​ക പോ​​​ലീ​​​സ് എ​​​ന്നി​​​വ​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​​​​രു​​​ടെ സം​​​ഘ​​​മാ​​​ണ് ര​​​വി പൂ​​​ജാ​​​രി​​​യെ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.

സെ​​​ന​​​ഗ​​​ലി​​​ൽ​​​നി​​​ന്നു ര​​​വി പൂ​​​ജാ​​​രി​​​യു​​​മാ​​​യി പാ​​​രീ​​​സി​​​ലെ​​​ത്തി​​​അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തിച്ചെന്നു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. 2019 ജ​​​നു​​​വ​​​രി​​​യി​​​ൽ സെ​​​ന​​​ഗ​​​ലി​​​ൽ​​​വ​​​ച്ചാ​​​ണ് ര​​​വി പൂ​​​ജാ​​​രി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​യാ​​​ളെ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സെ​​​ന​​​ഗ​​​ലി​​​ലെ പ്രാ​​​ദേ​​​ശി​​​ക​​​കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ൾ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലേ​​​ക്കു മു​​​ങ്ങി.

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ, സെ​​​ന​​​ഗ​​​ൽ പോ​​​ലീ​​​സ് സം​​​യു​​​ക്ത​​​മാ​​​യാ​​​ണു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ഗ്രാ​​​മ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​വി പൂ​​​ജാ​​​രി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കൊ​​​ല​​​പാ​​​ത​​​കം, പ​​​ണാ​​​പ​​​ഹ​​​ര​​​ണം എ​​​ന്നി​​​വ​​​യ​​​ട​​​ക്കം അ​​​ട​​​ക്കം ഇ​​​രു​​​ന്നൂ​​​റി​​​ല​​​ധി​​​കം കേ​​​സു​​​ക​​​ൾ ഇ​​​യാ​​​ളു​​​ടെ പേ​​​രി​​​ലു​​​ണ്ട്. 2018 ഡി​​സം​​ബ​​ർ 15ന് ​​കൊ​​​ച്ചി പ​​ന​​ന്പി​​ള്ളി​​ന​​ഗ​​റി​​ലെ ബ്യൂ​​​ട്ടി പാ​​​ർ​​​ല​​​റി​​നു നേ​​രേ വെ​​​ടി​​​വ​​​യ്പ് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​ത് ര​​വി പൂ​​ജാ​​രി​​യു​​ടെ സം​​​ഘ​​​മാ​​​ണ്. ന​​ടി​​യും മോ​​ഡ​​ലു​​മാ​​യ ലീ​​ന മ​​രി​​യ പോ​​ളി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണു ബ്യൂ​​ട്ടി പാ​​ർ​​ല​​ർ.


തു​​​ട​​​ക്ക​​​ത്തി​​​ൽ ഛോട്ടാ ​​​രാ​​​ജ​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്ന ര​​​വി പൂ​​​ജാ​​​രി പി​​​ന്നീ​​​ട് ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ അ​​​ടു​​​പ്പ​​​ക്കാ​​​ര​​​നാ​​​യി മാ​​​റി. ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​യാ​​​ൾ. ബു​​​ർ​​​ക്കി​​​നോ പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ന്‍റ​​​ണി ഫെ​​​ർ​​​ണാ​​​ണ്ട​​​സ് എ​​​ന്ന വ്യാ​​​ജ പേ​​​രി​​​ലാ​​​ണ് ര​​​വി പൂ​​​ജാ​​​രി ആ​​​ഫ്രി​​​ക്ക​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.