ഡൽഹി കലാപത്തിന്‍റെ പേരിൽ ബിജെപിയിൽ പൊട്ടിത്തെറി
Wednesday, February 26, 2020 12:31 AM IST
ന്യൂ​​ഡ​​ൽ​​ഹി: വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ ഡ​​ൽ​​ഹി​​യി​​ൽ ആ​​ളി​​പ്പ​​ട​​രു​​ന്ന വ​​ർ​​ഗീ​​യ ക​​ലാ​​പ​​ത്തി​​ന്‍റെ പേ​​രി​​ൽ ബി​​ജെ​​പി​​യി​​ൽ പൊ​​ട്ടി​​ത്തെ​​റി. അ​​ക്ര​​മ​​ത്തി​​നു പ്രേ​​രി​​പ്പി​​ച്ചു​​വെ​​ന്ന് ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ ബി​​ജെ​​പി നേ​​താ​​വ് ക​​പി​​ൽ മി​​ശ്ര​​യ്ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഡ​​ൽ​​ഹി​​യി​​ലെ ബി​​ജെ​​പി എം​​പി​​യും മു​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​വു​​മാ​​യ ഗൗ​​തം ഗം​​ഭീ​​ർ പ​​ര​​സ്യ​​മാ​​യി രം​​ഗ​​ത്തെ​​ത്തി.

പ്ര​​കോ​​പ​​ന​​പ​​ര​​മാ​​യ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ആ​​രു ന​​ട​​ത്തി​​യാ​​ലും അ​​തു ക​​പി​​ൽ മി​​ശ്ര ആ​​യാ​​ലും ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് ഗം​​ഭീ​​ർ പ​​റ​​ഞ്ഞു. ‘വ്യ​​ക്തി ആ​​രാ​​ണെ​​ന്ന​​തു പ്ര​​ശ്ന​​മ​​ല്ല. അ​​തു ക​​പി​​ൽ മി​​ശ്ര ആ​​ണെ​​ങ്കി​​ലും മ​​റ്റാ​​രാ​​ണെ​​ങ്കി​​ലും. ഏ​​തു പാ​​ർ​​ട്ടി​​യി​​ൽ പെ​​ട്ട ആ​​ളാ​​ണെ​​ങ്കി​​ലും പ്ര​​കോ​​പ​​ന​​പ​​ര​​മാ​​യ പ്ര​​സം​​ഗം ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം’ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​ക്കു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ഗം​​ഭീ​​ർ തു​​റ​​ന്ന​​ടി​​ച്ചു.

പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ സ​​മ​​രം ചെ​​യ്യു​​ന്ന​​വ​​രെ മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം റോ​​ഡി​​ൽ നി​​ന്നു നീ​​ക്ക​​ണ​​മെ​​ന്നും ഇ​​ല്ലെ​​ങ്കി​​ൽ അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡൊ​​ണ​​ൾ​​ഡ് ട്രം​​പ് ഡ​​ൽ​​ഹി​​യി​​ൽ നി​​ന്നു മ​​ട​​ങ്ങു​​ന്ന​​തു​​വ​​രെ മാ​​ത്ര​​മേ കാ​​ത്തി​​രി​​ക്കൂ​​വെ​​ന്നും ക​​പി​​ൽ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തു​​വ​​രെ ഒ​​രു ക​​ല്ലു പോ​​ലും ഞ​​ങ്ങ​​ളെ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നും പൊ​​തു​​വേ​​ദി​​യി​​ൽ മി​​ശ്ര പ​​റ​​ഞ്ഞു. ജാ​​ഫ​​റാ​​ബാ​​ദ്, ച​​ന്ദ് ബാ​​ഗ് തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ൾ ക്ലി​​യ​​ർ ചെ​​യ്തി​​ല്ലെ​​ങ്കി​​ലും ഞ​​ങ്ങ​​ൾ​​ക്കു തെ​​രു​​വി​​ലി​​റ​​ങ്ങേ​​ണ്ടി വ​​രു​​മെ​​ന്നും ഇ​​ദ്ദേ​​ഹം പ​​റ​​യു​​ന്ന​​തി​​ന്‍റെ വീ​​ഡി​​യോ വാ​​ർ​​ത്താ ചാ​​ന​​ലു​​ക​​ളി​​ൽ വ​​ന്നി​​രു​​ന്നു.


ക​​പി​​ൽ മി​​ശ്ര​​യു​​ടെ പ്ര​​കോ​​പ​​ന​​മാ​​ണു ഒ​​ന്പ​​തു പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ ഡ​​ൽ​​ഹി ക​​ലാ​​പ​​ത്തി​​നു പ്രേ​​ര​​ക​​മാ​​യ​​തെ​​ന്ന് കോ​​ണ്‍ഗ്ര​​സും ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യും ആ​​രോ​​പി​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ ഡ​​ൽ​​ഹി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മോ​​ഡ​​ൽ ടൗ​​ണ്‍ സീ​​റ്റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​യാ​​ളാ​​ണ് ക​​പി​​ൽ മി​​ശ്ര.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.