കോവിഡ്- 19: വ്യാപക വർധനയില്ലെന്നു കേന്ദ്രം
കോവിഡ്- 19: വ്യാപക വർധനയില്ലെന്നു കേന്ദ്രം
Thursday, March 26, 2020 11:59 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ വ്യാ​പ​ക വ​ർ​ധ​ന​ ഇ​ല്ലെ​ന്നു കേ​ന്ദ്രം. ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സർ​ച്ച് ആ​ർ. ഗം​ഗ കേ​ത്ക​ർ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വി​വി​ധ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി പ്ര​ത്യേ​കം ആ​ശു​പ​ത്രി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നോ​ട​കംത​ന്നെ 17 സം​സ്ഥാ​ന​ങ്ങ​ൾ പ്ര​ത്യേ​ക ആ​ശു​പ​ത്രി​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.


രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി. ജ​മ്മു കാ​ഷ്മീ​രി​ൽ വൈ​റ​സ് ബാ​ധി​ച്ച് ആ​ദ്യ​മാ​യി ഒ​രാ​ൾ മ​രി​ച്ചു. മ​ഹ​രാ​ഷ്‌ട്രയി​ലും ഗു​ജ​റാ​ത്തി​ലു​മാ​യി ര​ണ്ടുപേ​ർകൂ​ടി മ​രി​ച്ചു. രാ​ജ്യ​ത്ത് മൊ​ത്തം വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 700 ക​വി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.