സിക്ക് ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളി ചാവേറെന്നു സൂചന
സിക്ക് ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളി ചാവേറെന്നു സൂചന
Saturday, March 28, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സി​ക്കു​കാ​രു​ടെ ആ​രാ​ധാ​ന കേ​ന്ദ്ര​ത്തി​ൽ ഐ​എ​സ് ന​ട​ത്തി​യ അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ മ​ല​യാ​ളി​യെ​ന്നു റി​പ്പോ​ർ​ട്ട്. കാ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ഹ്സി​ൻ ചാ​വേ​ർ സം​ഘ​ത്തി​ലു​ള്ള​താ​യാ​ണു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു വി​വ​രം ല​ഭി​ച്ച​ത്. വി​വ​ര​ങ്ങ​ൾ തേ​ടി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി തൃ​ക്ക​രി​പ്പൂ​രി​ലെ​ത്തി.

ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ മു​ഹ്സി​ൻ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു വി​വ​രം. ര​ണ്ടു വ​ർ​ഷം മു​ൻ​പ് മു​ഹ്സി​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു പോ​യി​രു​ന്നു. ഐ​എ​സ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യ ഇ​യാ​ൾ ദു​ബാ​യി​ൽ​നി​ന്നു കാ​ബൂ​ളി​ലെ​ത്തി​യ​താ​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഐ​എ​സി​ൽ ചേ​ർ​ന്ന​തി​നു ശേ​ഷം മു​ഹ്സി​ന്‍റെ പേ​ര് അ​ബു ഖാ​ലി​ദ് അ​ൽ​ഹി​ന്ദി എ​ന്നാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. അ​ബു ഖാ​ലി​ദ് അ​ൽ​ഹി​ന്ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് കാ​ബൂ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന വി​വ​രം ഐ​എ​സ് പു​റ​ത്തു​വി​ട്ടു. ബു​ധ​നാ​ഴ്ച​യാ​ണ് കാ​ബൂ​ളി​ലെ സി​ക്ക് ഗു​രു​ദ്വാ​ര​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.