രാജ്യത്ത് കോവിഡ് മരണം 20
രാജ്യത്ത് കോവിഡ് മരണം 20
Saturday, March 28, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 878 ആ​യി. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. ഡ​ൽ​ഹി​ക്ക​ടു​ത്ത് നോ​യി​ഡ​യി​ൽ ഇ​ന്ന​ലെ മൂ​ന്നു പേ​ർ​ക്കുകൂ​ടി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ആ​ഭ്യ​ന്ത​ര വി​മാ​നസ​ർ​വീ​സു​ക​ളു​ടെ വി​ല​ക്ക് ഏ​പ്രി​ൽ 14 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. പ​ഞ്ചാ​ബി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 37 ആ​യി. രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​നം വൈ​കി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന് ഐ​സി​എം​ആ​ർ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​രാ​മ​ൻ ആ​ർ. ഗു​ണ​ശേ​ഖ​ർ പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​പ്പോ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെന്ന് ​കേ​ന്ദ്ര ആ​ഭ്യ​ന്ത​രവ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പു​ണ്യ സ​ലി​ല പ​റ​ഞ്ഞു.

കോ​വി​ഡ് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളും വാ​ട​കക്കെട്ടി​ട​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​ന് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നു​ള്ള​ത് എ​ന്ന കാ​ര​ണ​ത്താ​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍റെ വി​ൽ​പ​ന​യും വി​ത​ര​ണ​വും നി​രോ​ധി​ച്ചു.
രാ​ജ്യ​വ്യാ​പ​ക​മാ​യി സ്കൂ​ളു​ക​ൾ ഓ​ണ്‍ലൈ​ൻ പാ​ഠ്യ​പ​ദ്ധ​തി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്റി​യാ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.