കൊറോണ ദുരിതബാധിതർക്കു സഹായനിധി: പ്രധാനമന്ത്രി
കൊറോണ ദുരിതബാധിതർക്കു സഹായനിധി: പ്രധാനമന്ത്രി
Sunday, March 29, 2020 12:01 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ ദു​രി​ത​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​ഹാ​യ നി​ധി രൂ​പീ​ക​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സി​റ്റി​സ​ണ്‍സ് അ​സി​സ്റ്റ​ൻ​സ് ആ​ൻ​ഡ് റി​ലീ​ഫ് ഇ​ൻ എ​മ​ർ​ജ​ൻ​സി സി​റ്റു​വേ​ഷ​ൻ ഫ​ണ്ട് (പി​എം- കെ​യ​ർ​സ്) എ​ന്ന പേ​രി​ൽ പു​തി​യ പ​ദ്ധ​തി തു​ട​ങ്ങി​യ​താ​യി ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. ഇ​തി​നാ​യി ധ​ന​സ​ഹാ​യം ന​ൽ​കാ​നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.


പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക ദു​രി​താ​ശ്വാ​സ, ചി​കിത്സാ സ​ഹാ​യ ഫ​ണ്ടു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് ഈ ​പ​ദ്ധ​തി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ പി​എം കെ​യ​ർ​സ് പ​ദ്ധ​തി​യി​ലേ​ക്ക് 25 കോ​ടി സം​ഭാ​വ​ന ചെ​യ്ത​താ​യി ബോ​ളി​വു​ഡ് ന​ട​ൻ അ​ക്ഷ​യ് കു​മാ​റും നാ​ല് കോ​ടി സം​ഭാ​വ​ന ചെ​യ്ത​താ​യി തെ​ലു​ങ്ക് ന​ട​ൻ പ്ര​ഭാ​സും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.