പത്രവിതരണം അവശ്യ സർവീസ്: കേന്ദ്രം
Monday, March 30, 2020 12:16 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ര​വി​ത​ര​ണ​വും അ​വ​ശ്യ സ​ർ​വീ​സാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടും അ​തു സു​ഗ​മ​മാ​യി ന​ട​ത്താ​ൻ ന​ട​പ​ടി ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കു ക​ത്ത​യ​ച്ചു. അ​ച്ച​ടി- ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ അ​വ​ശ്യ സ​ർ​വീ​സാ​ണെ​ന്നു ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ദി​വ​സം ത​ന്നെ കേ​ന്ദ്രസ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ത്ര​വി​ത​ര​ണം അ​വ​ശ്യ സ​ർ​വീ​സാ​ണെ​ന്നും അ​തു ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.