കാർഷികമേഖലയെ ലോക്ക് ഡൗണിൽനിന്ന് ഒഴിവാക്കി
കാർഷികമേഖലയെ ലോക്ക് ഡൗണിൽനിന്ന് ഒഴിവാക്കി
Monday, March 30, 2020 12:16 AM IST
ന്യൂ​ഡ​ൽ​ഹി: കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ​യും കാ​ർ​ഷി​ക രം​ഗ​വു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സം​രം​ഭ​ങ്ങ​ളെ​യും ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി.

ദു​ര​ന്തനി​വാ​ര​ണ നി​യ​മപ്ര​കാ​രം പു​റ​ത്തി​റ​ക്കി​യ ലോ​ക്ക് ഡൗ​ണ്‍ മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഇ​വ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല​യാ​ണ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.


വി​ള​വെ​ടു​പ്പ്, അ​വ​യ്ക്കുപ​യോ​ഗി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണം, യ​ന്ത്ര​ങ്ങ​ളു​ടെ വി​പ​ണ​നം, വ​ളം, കീ​ട​നാ​ശി​നി, വി​ത്തു​ക​ൾ എ​ന്നി​വ​യു​ടെ പാ​ക്കേ​ജിം​ഗ് യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​തം തു​ട​ങ്ങി​യ​വ​യെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.