ലോക്ക് ഡൗണ്‍ നീട്ടില്ലെന്നു കേന്ദ്രം
Monday, March 30, 2020 11:05 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച 21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞു കേ​ന്ദ്രം. ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടു​മെ​ന്ന ത​ര​ത്തി​ൽ ഉൗ​ഹാ​പോ​ഹ​ങ്ങ​ളും വാ​ർ​ത്ത​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, ഇ​തെ​ല്ലാം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നാ​ണു കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ പ്ര​തി​ക​രി​ച്ച​ത്. ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്നു കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യ​താ​യി പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യും ത​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ വ്യ​ക്ത​മാ​ക്കി.

ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ക​ണ്ട് അ​ന്പ​ര​ന്നു പോ​യെന്നും ഇ​തു​വ​രെ അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ മാ​ർ​ച്ച് 24ന് ​രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ ചെ​യ്ത​ാ​ണ് 21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​യിരുന്നു ഇത്. ഏ​പ്രി​ൽ 14നാ​ണ് ലോ​ക്ക് ഡൗ​ണ്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക. അ​തി​നി​ടെ, ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക്ക് ഡൗ​ണ്‍ 49 ദി​വ​സ​ത്തേ​ക്ക് നീ​ട്ട​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ചി​ല പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.