പ്ര​തി​ഷേ​ധ​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി
പ്ര​തി​ഷേ​ധ​വു​മാ​യി  പ്രി​യ​ങ്ക ഗാ​ന്ധി
Monday, March 30, 2020 11:50 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മേ​ൽ രാ​സ​ലാ​യ​നി ചീ​റ്റി​ച്ച ന​ട​പ​ടി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ന​മ്മ​ൾ കൊ​റോ​ണ എ​ന്ന ദു​ര​ന്ത​ത്തി​നെ​തി​രേ ഒ​രു​മി​ച്ചു നി​ന്നു പോ​രാ​ടു​ക​യാ​ണ്. ദ​യ​വ് ചെ​യ്ത് ഇ​ത്ത​രം മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യ​രു​ത്. പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ വേ​ണ്ട​തി​ല​ധി​കം അ​നു​ഭ​വി​ച്ചി​രി​ക്കു​ന്നു. അ​വ​രു​ടെ മേ​ൽ രാ​സ​വ​സ്തു​ക്ക​ൾ സ്പ്രേ ​ചെ​യ്യ​രു​ത്. അ​ത​വ​രെ ര​ക്ഷി​ക്കി​ല്ല, മ​റി​ച്ച് അ​വ​രു​ടെ ആ​രോ​ഗ്യം അ​പ​ക​ട​ത്തി​ലാ​ക്കു​ക​യേ ഉ​ള്ളൂ​വെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു.


ക്രൂ​ര​ത​യു​ടെ​യും അ​നീ​തി​യു​ടെ​യും ഉ​ദാ​ഹ​ര​ണി​തെ​ന്ന് ബി​എ​സ്പി നേ​താ​വും മു​ൻ യു​പി മു​ഖ്യ​മ​ന്ത്രി​യു​മാ​യ മാ​യാ​വ​തി​യും കു​റ്റ​പ്പെ​ടു​ത്തി. ഭ​ക്ഷ​ണ​വും വ​രു​മാ​ന​വു​മി​ല്ലാ​തെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മാ​യി​രു​ന്നു എ​ന്നും മാ​യാ​വ​തി ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്രൂ​ര​കൃ​ത്യ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മു​ൻ മു​ഖ്യ​മ​ന്ത്രി​യും സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വും രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.