തമിഴ്നാട്ടിൽ 50 പേർക്കുകൂടി കോവിഡ്, 45 കേസുകൾക്കു നിസാമുദ്ദീനുമായി ബന്ധം
തമിഴ്നാട്ടിൽ 50 പേർക്കുകൂടി കോവിഡ്,  45 കേസുകൾക്കു നിസാമുദ്ദീനുമായി ബന്ധം
Wednesday, April 1, 2020 12:11 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ 50 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 45 പേ​രും നി​സാ​മു​ദ്ദീ​ൻ മ​ത​സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ്.

നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ക​ണ്ടെ​ത്തി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യാ​ലേ രോ​ഗം പ​ട​രു​ന്ന​തു ത​ട​യാ​നാ​കൂ എ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ഷ​ണ്‍മു​ഖം പ​റ​ഞ്ഞു. ഈ​റോ​ഡി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 14 പേ​ർ നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​വ​രി​ൽ ര​ണ്ടു താ​യ്‌ല​ൻ​ഡ് പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു. ഈ​റോ​ഡ്, സേ​ലം ജി​ല്ല​ക​ളി​ൽ ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്കു​ക​യാ​ണ്.


1500ഓ​ളം പേ​രാ​ണ് നി​സാ​മു​ദ്ദീ​നി​ൽ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും ഇ​തി​ൽ 1130 പേ​ർ തി​രി​ച്ചെ​ത്തി​യെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പ​റ​ഞ്ഞു. ഇ​വ​രി​ൽ 515 പേ​രെ തി​രി​ച്ച​റി​ഞ്ഞു.

ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട ചെ​ന്നൈ പൊ​ഴി​ച്ചാ​ലൂ​ർ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.