ഡൽഹിയിൽ ആറു ഡോക്‌ടർമാർക്ക് കോവിഡ്
ഡൽഹിയിൽ ആറു ഡോക്‌ടർമാർക്ക് കോവിഡ്
Thursday, April 2, 2020 1:21 AM IST
ന്യൂ​ഡ​ൽ​ഹി: സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ലെ ഒ​രു ഡോ​ക്ട​ർ​ക്ക് വൈ​റ​സ് ബാ​ധ പോ​സി​റ്റീ​വ് ആ​യ​തോ​ടെ ഡ​ൽ​ഹി​യി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം ആ​റാ​യി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ലെ 35 വ​യ​സു​കാ​ര​നാ​യ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ ഒ​പി വി​ഭാ​ഗം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

ഈ​സ്റ്റ് പ​ട്ടേ​ൽ ന​ഗ​റി​ലെ സ​ർ​ദാ​ർ വ​ല്ല​ഭ് ഭാ​യി പ​ട്ടേ​ൽ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ​ക്ട​ർ​ക്കും ഇ​ന്ന​ലെ കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യയട​ക്കം ഡ​ൽ​ഹി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ ര​ണ്ടു പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.


സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​യ ര​ണ്ടു റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രി​ൽ ഒ​രാ​ൾ കോ​വി​ഡ്-19 ചി​കി​ത്സാ ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ​യാ​ളും ബ​യോ​കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മൂ​ന്നാം വ​ർ​ഷ പി​ജി വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഡോ​ക്ട​റു​ടെ ഭ​ർ​ത്താ​വാ​ണ് പ​ട്ടേ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്-19 പോ​സി​റ്റീ​വ് ആ​യ ഡോ​ക്ട​ർ. ഇ​രു​വ​രും സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മോ​ജ്പൂ​രി​ലു​ള്ള മൊ​ഹ​ല്ല ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​ക്കും ഡോ​ക്ട​റാ​യ ഭാ​ര്യ​ക്കും മ​ക​ൾ​ക്കും നേ​ര​ത്തെ കൊ​വി​ഡ് -19 പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.