സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം
സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം
Thursday, April 2, 2020 1:21 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശി​ക​ൾ ഉ​ൾ​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്തി​ന്‍റെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ മ​ർ​ക്ക​സ് നി​സാ​മു​ദീ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. മാ​ർ​ച്ച് എ​ട്ടു മു​ത​ൽ പ​ത്തു വ​രെ​യാ​യി​രു​ന്നു സ​മ്മേ​ള​നം.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. മാ​ർ​ച്ച് 28ന് ​ത​ന്നെ ടൂ​റി​സ്റ്റ് വീസ​യി​ലെ​ത്തി​യ എ​ല്ലാ വി​ദേ​ശി​ക​ളെ​യും ക​ർ​ശ​ന പ​രി​ശോ​ന​യ്ക്കു വി​ധേ​യ​മാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ:

• പ​രി​ശോ​ധ​ന​ക​ളി​ൽ വൈ​റ​സ് ബാ​ധ​യോ ല​ക്ഷ​ണ​ങ്ങ​ളോ ക​ണ്ടെ​ത്താ​ത്ത വി​ദേ​ശി​ക​ളെ അ​ടി​യ​ന്ത​ര​മാ​യി ആ​ദ്യം ല​ഭ്യ​മാ​കു​ന്ന വി​മാ​ന​ത്തി​ൽ ക​യ​റ്റി വി​ട​ണം. ആ​സ​മ​യം വ​രെ ഇ​വ​ർ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം.

• ഡ​ൽ​ഹി​യി​ലെ മ​ർ​ക്ക​സ് നി​സാ​മു​ദീ​ൻ ഭാ​ഗ​ത്ത് പോ​ലീ​സ് ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

• ടൂ​റി​സ്റ്റ് വീ​സ​യി​ലെ​ത്തി മ​ത​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രേ വീ​സാ ച​ട്ടം ലം​ഘി​ച്ച​താ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​യെ​ടു​ക്ക​ണം.

• ടൂ​റി​സ്റ്റ് വീ​സ​യി​ലെ​ത്തി​യ​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ ത​ബ്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ല.


• ത​ബ്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

• വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യ വി​ദേ​ശി​ക​ളാ​യ ത​ബ്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ തി​രി​ച്ചു വി​ളി​ച്ച് അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ വി​ടാ​ൻ നി​സാ​മു​ദീ​നി​ലെ സം​ഘാ​ട​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ത​ബ്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ വി​ദേ​ശ ടീ​മു​ക​ൾ രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ഹ​ക​രാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ ചി​ല​ർ ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡി​ലും എ​ട്ട് ഇ​ന്തോ​നേ​ഷ്യ​ക്കാ​ർ തെ​ലു​ങ്കാ​ന​യി​ലും കോ​വി​ഡ് ബാ​ധി​ത​രാ​ണെ​ന്ന് ക​ണ്ടെ​ത്തി. നി​സാ​മു​ദീ​നി​ലെ ബം​ഗ്ലേ​വാ​ലി മ​സ്ജി​ദി​ൽ ക​ഴി​യു​ന്ന ത​ബ്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് 493, ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്ന് 472, മ​ലേ​ഷ്യ​യി​ൽ നി​ന്ന് 150, താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് 142 പേ​രു​മാ​ണ് ത​ബ്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.