സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ വെട്ടിച്ചുരുക്കും
Thursday, April 2, 2020 11:30 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ വെ​ട്ടി​ച്ചു​രു​ക്കാ​ൻ തീ​രു​മാ​നം. തു​ട​ർ അ​ഡ്മി​ഷ​ന് അ​നി​വാ​ര്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​കും പ​രീ​ക്ഷ ന​ട​ത്തു​ക. ഇ​ത​നു​സ​രി​ച്ച് 29 വി​ഷ​യ​ങ്ങ​ൾ​ക്കു മാ​ത്രം പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് സി​ബി​എ​സ്ഇ തീ​രു​മാ​നം. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ അ​നി​വാ​ര്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷ ന​ട​ത്തു​ക.

മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പു​തി​യ തീ​രു​മാ​നം. പ​രീ​ക്ഷ ന​ട​ത്താ​ത്ത വി​ഷ​യ​ങ്ങ​ളി​ലെ തു​ട​ർ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് വൈ​കാ​തെ അ​റി​യി​ക്കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഇ​നി​യു​ള്ള പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലും തു​ട​ർ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​മെ​ന്നും സി​ബി​എ​സ്ഇ അ​റി​യി​ച്ചു.


ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ക്കും. ഒ​ൻ​പ​ത് ,11 ക്ലാ​സു​ക​ളി​ലെ ഇ​തു​വ​രെ ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ വി​ല​യി​രു​ത്ത​ലി​ലൂ​ടെ അ​ർ​ഹ​രാ​യ​വ​രെ ജ​യി​പ്പി​ക്കും. മ​റ്റു​ള്ള​വ​ർ​ക്ക് ഓ​ണ്‍ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ രീ​തി​ക​ളി​ൽ സ്കൂ​ൾ പ​രീ​ക്ഷ​യ്ക്ക് അ​വ​സ​ര​മു​ണ്ടാ​കും.

മ​റ്റി​വ​ച്ച സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 22 മു​ത​ൽ ന​ട​ത്തു​മെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന സ​ർ​ക്കു​ല​ർ വ്യാ​ജ​മാ​ണെ​ന്നും പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒൗ​ദ്യോ​ഗി​ക വി​ജ്ഞാ​പ​ന​ങ്ങ​ളൊ​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും സി​ബി​എ​സ്ഇ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.