പ്രായപൂർത്തിയാകാത്ത ആൾക്കും അവയവദാനം നടത്താം
പ്രായപൂർത്തിയാകാത്ത ആൾക്കും അവയവദാനം നടത്താം
Friday, April 3, 2020 1:14 AM IST
ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണെ​ങ്കി​ലും അ​വ​യ​വദാ​നം ചെ​യ്യാ​നാ​കു​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ൽ പ്രാ​യ​ത്തി​ന്‍റെ പേ​രി​ൽ പൂ​ർ​ണ​മാ​യ നി​രോ​ധ​ന​മി​ല്ലെ​ന്നും ജ​സ്റ്റീ​സ് സ​ഞ്ജീ​വ് സ​ച്ച്ദേ​വ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നി​യ​മ പ്ര​കാ​ര​മു​ള്ള വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യും മാ​ത്ര​മേ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ അ​വ​യ​വദാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കാ​വൂ​യെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.


പി​താ​വി​നു ക​ര​ൾ പ​കു​ത്തു ന​ൽ​കാ​മെ​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ മ​ക​ളു​ടെ സ​മ്മ​ത​പ​ത്രം നി​ഷേ​ധി​ച്ച​തി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി വി​ധി. മ​ക​ൾ​ക്ക് 17 വ​യ​സ് പൂ​ർ​ത്തി​യാ​യ​താ​ണെ​ന്നും പി​താ​വി​ന്‍റെ അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ എ​ത്ര​യും വേ​ഗം വേ​ണ​മെ​ന്നു​മു​ള്ള ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ റി​പ്പോ​ർ​ട്ടും കോ​ട​തി പ​രി​ഗ​ണി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.