ലോക്ക്ഡൗണ്‍ 15നു തീരുമെന്ന ട്വീറ്റ് പിൻവലിച്ചു
Friday, April 3, 2020 1:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​പ്രി​​​ൽ 15ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ​​​റ​​​ഞ്ഞ​​​താ​​​യു​​​ള്ള ട്വീ​​​റ്റ് മി​​​നി​​​ട്ടു​​​ക​​​ൾ​​​ക്ക​​​കം അ​​​രു​​​ണാ​​​ച​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പേമ ഖ​​​ണ്ഡു പി​​​ൻ​​​വ​​​ലി​​​ച്ചു.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് പേ​​​മ ഖ​​​ണ്ഡു ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റി​​​ടു​​​ക​​​യും പി​​​ന്നീ​​​ട് ഡി​​​ലീ​​​റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത​​​ത്. ഹി​​​ന്ദി കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ അ​​​റി​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ട്വീ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ തെ​​​റ്റ് സം​​​ഭ​​​വി​​​ച്ചെ​​​ന്നും അ​​​തു​​​കൊ​​​ണ്ടാ​​​ണ് ഡി​​​ലീ​​​റ്റ് ചെ​​​യ്ത​​​തെ​​​ന്നും ഖ​​​ണ്ഡു ര​​​ണ്ടാ​​​മ​​​ത്തെ ട്വീ​​​റ്റി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.