ലോക്ക്ഡൗണ്‍ തീർന്നാലും നിയന്ത്രണം
ലോക്ക്ഡൗണ്‍ തീർന്നാലും നിയന്ത്രണം
Friday, April 3, 2020 1:14 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

21 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​പ്പി​ച്ചാ​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും വൈ​റ​സ് ബാ​ധ പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നു​മു​ള്ള ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​ങ്ങ​ളാ​ണ് തേ​ടി​യ​ത്. കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ ത​ൽസ്ഥി​തി വി​വ​ര​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.


ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് രാ​ജ്യ​ത്തു വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്പോ​ൾ എ​ങ്ങ​നെ​യെ​ല്ലാം വേ​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കേ​ണ്ടതു​ണ്ട്. നേ​ര​ത്തെ ഉ​ള്ള​തു പോ​ലെ​യ​ല്ല, പൊ​തു​വാ​യ പ​ദ്ധ​തി​ക​ൾ വേ​ണം. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെന്ന് ​ഉ​റ​പ്പാ​ക്കണമെന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ തു​ട​രണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.