ത​ബ് ലീ​ഗ് ജ​മാ​അ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ന​ഴ്സു​മാ​രെ മ​ർ​ദി​ച്ചു, വി​വ​സ്​ത്ര​രാ​യി ന​ട​ന്നു; എ​ൻ​എ​സ്എ ചു​മ​ത്താ​ൻ നീ​ക്കം
Saturday, April 4, 2020 12:44 AM IST
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഗാ​സി​യാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രെ മ​ർ​ദി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത ത​ബ് ലീ​ഗ് ജ​മാ​അ​ത്ത് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ദേ​ശീ​യസു​ര​ക്ഷാ നി​യ​മം (​എ​ൻ​എ​സ്എ) ചു​മ​ത്താ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ.

ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്ന ആ​റു ത​ബ് ലീ​ഗ് ജ​മാ​അ​ത്ത് പ്ര​വ​ർ​ത്ത​ക​ർ വിവസ്ത്രരായി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​താ​യും അ​ശ്ലീ​ലഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​താ​യും ന​ഴ്സു​മാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. മ​രു​ന്നു​ക​ൾ ക​ഴി​ക്കാ​തി​രി​ക്കു​ക​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്.

അ​ക്ര​മി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് അ​റി​യി​ച്ചു. എ​ൻ​എ​സ്എ പ്ര​കാ​രം കേ​സെ​ടു​ത്താ​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​തെ ഒ​രു വ​ർ​ഷം​വ​രെ ജ​യി​ലി​ൽ അ​ട​യ്ക്കാ​നാ​കും. അ​ക്ര​മം ന​ട​ത്തി​യ ത​ബ് ലീ​ഗ് ജ​മാ​അ​ത്ത് പ്ര​വ​ർ​ത്ത​ക​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി.


ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ർ മാ​ന​വി​ക​ത​യു​ടെ ശ​ത്രു​ക്ക​ളാ​ണെ​ന്നു യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി. എ​ൻ​എ​സ്എ ചു​മ​ത്തി​യാ​ൽ ആ​രെ​യും പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.